കൊടും ചൂടില്‍ ഒടിഞ്ഞുവീണത് 300ല്‍ അധികം നേന്ത്രക്കുലകള്‍; സൗജന്യമായി വിതരണം; ഗതികേടിലായി കര്‍ഷകന്‍

കടുത്ത ചൂടില്‍ ഒടിഞ്ഞുവീണ പാകമാകാത്ത നേന്ത്രക്കുലകള്‍ സൗജന്യമായി വിതരണം ചെയ്ത് കോഴിക്കോട് മാവൂരിലെ കര്‍ഷകര്‍. ഒാണത്തിന് വിളവെടുക്കാനിരുന്ന ഏക്കര്‍ കണക്കിന് പ്രദേശത്തെ വാഴയാണ് നശിച്ചത്.  തന്‍റെ തോട്ടത്തിലെ നേന്ത്രവാഴക്കുലകള്‍ ആര്‍ക്കുവേണമെങ്കിലും എടുത്തുകൊണ്ടുപോകാം എന്ന് കെ പി ശ്രീധരന്‍ വളയന്നൂര്‍.

കടുത്ത ചൂട് കര്‍ഷകരെ എത്രത്തോളം ഗതികേടിലാക്കിയെന്നതിന്റ നേര്‍ചിത്രമാണിത്. ‌മണ്ണ് പാകപ്പെടുത്തി വിളയിറക്കിയ കാത്തിരുന്നവരുടെ കണ്ണ് നിറയുന്ന കാഴ്ച. ചൂട് കനത്തതോടെ വെള്ളം വറ്റി. വരണ്ടുണങ്ങിയ മണ്ണില്‍ പിടിച്ചുനില്‍ക്കാനാകാതെ വാഴകള്‍ ഒന്നൊന്നായി നിലം പതിച്ചു. ഒരേക്കര്‍ ഭൂമിയില്‍ ശ്രീധരനിറക്കിയ  1200 നേന്ത്ര വാഴകളില്‍ 300 എണ്ണം വീണുകഴിഞ്ഞു. പാകമാകാതെ വാഴക്കുലകള്‍ ആര്‍ക്കും വേണ്ട

ശ്രീധരന്‍റെ മാത്രം അവസ്ഥയല്ലിത്. പ്രദേശത്തെ നൂറുകണക്കിന് കര്‍ഷകര്‍ക്കും ലക്ഷങ്ങളുടെ നഷ്ടമാണുണ്ടായത്. സര്‍ക്കാര്‍ വരള്‍ച്ച പ്രഖ്യാപിച്ചെങ്കില്‍ മാത്രമെ കര്‍ഷകന് ഇന്‍ഷുറന്‍സ് തുക ലഭിക്കൂ. കഴിഞ്ഞ വര്‍ഷവും ഏക്കറുകണക്കിന് പ്രദേശത്തെ  വാഴകള്‍ കനത്ത ചൂടില്‍ നശിച്ചിരുന്നു.   

Enter AMP Embedded Script