ചൂട് താങ്ങാനാകാതെ കന്നുകാലികളും; കോഴിക്കോട് ജില്ലയില്‍ മാത്രം സൂര്യാഘാതമേറ്റ് 36 കന്നുകാലികള്‍ ചത്തു

കത്തുന്ന ചൂട് മനുഷ്യന്റ മാത്രമല്ല, കന്നുകാലികളുടേയും ജീവനെടുക്കുകയാണ്. കോഴിക്കോട് ജില്ലയില്‍ മാത്രം സൂര്യാഘാതമേറ്റ് 36 കന്നുകാലികളാണ് ഇതുവരെ ചത്തത്. 

31 പശുക്കള്‍, അഞ്ച് കിടാക്കള്‍.ഓരോ ദിവസവും ചത്തുവീഴുന്ന മിണ്ടാപ്രാണികളുടെ എണ്ണം കൂടുകയാണ്. കഴിഞ്ഞ ആറുദിവസത്തിനിടെ കോഴിക്കോട് മാത്രം ചത്തത് അഞ്ച് പശുക്കളാണ്. കനത്ത ചൂടില്‍ ശരീരത്തിന്റ പ്രതിരോധ ശേഷി നഷ്ടപ്പെടുന്നതും തീറ്റയെടുക്കാന്‍ കഴിയാതെ വരുന്നതുമാണ് കന്നുകാലികളെ മരണത്തിലേക്കെത്തിക്കുന്നത്. 

ശുദ്ധജലം കിട്ടാത്തതും , പച്ച പുല്ല്  ലഭ്യമല്ലാത്തതും കര്‍ഷകരേയും പ്രതിസന്ധിയിലാക്കുന്നുണ്ട്. ചൂടി കടുത്തതോടെ പാലുല്‍പാദനം ഗണ്യമായി കുറഞ്ഞു.  കനത്ത ചൂടില്‍ നിന്ന് കന്നുകാലികളെ രക്ഷിക്കാന്‍ പ്രത്യേക ശ്രദ്ധ വേണമെന്ന് മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു. സൂര്യഘാതമേറ്റെന്ന് ഉറപ്പായാല്‍ പ്രാഥമിക ചികില്‍സ ഉറപ്പാക്കണം.  

ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

*കടുത്ത ചൂടില്‍ കാലികളെ മേയാന്‍ വിടരുത്  

*തൊഴുത്തില്‍ വായു സഞ്ചാരം ഉറപ്പാക്കണം 

*കറവപ്പശുക്കള്‍ക്ക്  80-100 ലിറ്റര്‍ വെള്ളം ഉറപ്പു വരുത്തണം

* രാവിലെയും െെവകിട്ടും കാലിത്തീറ്റ നല്‍കണം.

ലക്ഷണം

* കന്നുകാലികള്‍ക്ക് തളര്‍ച്ചയുണ്ടാകുക

* വായില്‍ നിന്ന് നുരയും പതയും വരുന്നത് 

* പശു കിതയ്ക്കുകയാണെങ്കില്‍ ശരീരം നനയ്ക്കുക

* രോഗ ലക്ഷണങ്ങള്‍ മാറിയില്ലെങ്കില്‍ മൃഗാശുപത്രിയില്‍ എത്തിക്കണം

36 cattle died due to sunstroke in Kozhikode district

Enter AMP Embedded Script