എസ്എസ്എല്‍സി കടമ്പ കടന്ന് ഇരട്ടക്കൂട്ടങ്ങള്‍; മധുരം വിളമ്പി അധ്യാപകര്‍

എസ്എല്‍സി പരീക്ഷാ ഫലം  ഇരട്ടി മധുരം സമ്മാനിച്ച കുറച്ചുപേരെ പരിചയപ്പെടാം. കോഴിക്കോട് കൊടിയത്തൂര്‍ പി ടി എം ഹയര്‍ സെക്കന്‍റി സ്കൂളില്‍ പരീക്ഷയെഴുതിയ 13 ജോഡി ഇരട്ടകളാണ് എസ്എസ്എല്‍സി കടമ്പയും ഒന്നിച്ച് കടന്നത്. 

അവര്‍ 26 പേരും സ്കൂള്‍ മുറ്റത്തുണ്ടായിരുന്നു. എല്ലാവരുടേയും മുഖത്ത് ആശങ്ക. നാല് മണിയോടെ ഫലം വന്നതോടെ ആശങ്ക മാറി സന്തോഷമായി. ചിലര്‍ക്ക് സന്തോഷക്കണ്ണീര്‍

ഇതിനിടെ മധുരം വിളമ്പി അധ്യാപകരും. ഒന്നിച്ച് പിറന്നും  പിച്ചവച്ചും വളര്‍ന്നവര്‍, ഒന്നിച്ച്  പഠിച്ച് നേടിയ വിജയത്തിനും തിളക്കമേറെ  പരസ്പരമുള്ള കരുതലിന്റേയും സ്നേഹത്തിന്റേയും വിജയം കൂടിയാണ്  ഒാരോരുത്തര്‍ക്കും ഈ നേട്ടം.  ഇനിയും ഒന്നിച്ച് മുന്നേറാന്‍ തന്നെയാണ്  13 ജോ‍ഡികളുടേയും തീരുമാനം. പിടിഎം സ്കൂളിലും നിറഞ്ഞു നൂറു ശതമാനത്തിന്‍റെ ഇരട്ടി മധുരം.

Kozhikode sslc twins story