'ഉയിരും ഉലകങ്ങളു'മെന്ന് വിഘ്നേഷ്; ഓമനകളുമായി നയന്‍സ്; ഒന്നാം വിവാഹ വാര്‍ഷികം

ചിത്രം: Social Media

വിവാഹ വാര്‍ഷിക ദിനത്തില്‍ ഉയിരിനെയും ഉലകത്തെയും നെഞ്ചോട് ചേര്‍ത്ത് നില്‍ക്കുന്ന നയന്‍താരയുടെ ചിത്രം പങ്കുവച്ച് വിഘ്നേഷ് ശിവന്‍. ‘എൻ ഉയിരോട ആധാരം നീങ്കൾധാനേ....സംഭവ ബഹുലമായ ഒരു വര്‍ഷമായിരുന്നു കടന്നു പോയത്. നിരവധി ഉയര്‍ച്ചകള്‍, താഴ്ചകള്‍, അപ്രതീക്ഷിത തിരിച്ചടികള്‍, പരീക്ഷണകാലങ്ങള്‍. പക്ഷേ വീട്ടിലേക്കെത്തുമ്പോള്‍ സ്നേഹ നിര്‍ഭരവും അനുഗ്രഹീതവുമായ കുടുംബം കാത്തിരിക്കുന്നത് തരുന്ന ആത്മവിശ്വാസം വളരെ വലുതാണ്. സ്വപ്നങ്ങള്‍ക്ക് പിന്നാലെ യാത്ര തുടരാനുള്ള ഊര്‍ജം  അതില്‍ നിന്നും ലഭിക്കും. എന്റെ ഉയിരിന്റെയും ഉലഗങ്ങളെയും ചേര്‍ത്ത് പിടിക്കുന്നു. കുടുംബം നല്‍കുന്ന ശക്തിയാണ് എല്ലാ മാറ്റത്തിന്റെയും ആധാരം. ഏറ്റവും അനുഗ്രഹിക്കപ്പെട്ട മനുഷ്യരാല്‍ അനുഗ്രഹീതനായിരിക്കുന്നു' വെന്ന് നയന്‍സിന്റെയും മക്കളുടെയും ചിത്രം പങ്കുവച്ച് വിഘ്നേഷ് കുറിച്ചു. 

കഴിഞ്ഞ ഒക്ടോബര്‍ ഒന്‍പതിനാണ് നയന്‍സിനും വിഘ്നേഷിനും ഇരട്ടക്കുട്ടികള്‍ പിറന്നത്.  ഉയിരിന്റെ യഥാർഥ പേര് രുദ്രൊനീല്‍ എന്‍. ശിവ എന്നും ഉലകിനെ ദൈവിക് എന്‍. ശിവ എന്നുമാണ്. 

Nayanthara and Vignesh celebreates wedding anniversary