'അന്നപൂരണി' മതവികാരം വ്രണപ്പെടുത്തിയെന്ന പരാതിയില്‍ നയന്‍താരയ്ക്കെതിരെ കേസ്

'അന്നപൂരണി'  സിനിമയിലൂടെ മതവികാരം വ്രണപ്പെടുത്തിയെന്ന് പരാതിയില്‍ നടി നയന്‍താരയ്ക്കെതിരെ കേസ്. ഹിന്ദു സേവാ പരിഷത്തിന്റെ പരാതിയില്‍ മധ്യപ്രദേശ് പൊലീസാണ് കേസെടുത്ത്. ചിത്രത്തിന്റെ സംവിധായകന്‍, നിര്‍മാതാവ്, നെറ്റ്ഫ്ലിക്സ് അധികൃതര്‍ എന്നിവര്‍ക്കെതിരെയും  കേസെടുത്തു. ശ്രീരാമനെ നിന്ദിച്ചു, ലവ് ജിഹാദ് പ്രോല്‍സാഹിപ്പിച്ചു , മതവികാരം വ്രണപ്പെടുത്തി എന്നിവ ഉന്നയിച്ചാണ് ഹിന്ദുസേവാ പരിഷത്ത് പരാതി നല്‍കിയത്. വിവാദം ഉയര്‍ന്നതിനെത്തുടര്‍ന്ന് സിനിമ നെറ്റ്ഫ്ലിക്സ് പിന്‍വലിച്ചിരുന്നു. നയന്‍താരയ്ക്കും മറ്റുളളവര്‍ക്കുമെതിരെ മുംബൈയില്‍ ബജ്റങ്ദള്‍, ഹിന്ദു ഐ.ടി സെല്‍ എന്നിവരും പരാതി നല്‍കിയിരുന്നു.  വിവാദത്തില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് കാര്‍ത്തി ചിദംബരവും രംഗത്തെത്തി. രാമന്‍ മാംസാഹാരി ആയിരുന്നെന്ന് രാമായണത്തിന്റെ കാണ്ഡങ്ങള്‍ ഉദ്ധരിച്ച് കാര്‍ത്തി എക്സില്‍ പോസ്റ്റിട്ടു 

Nayanthara's 'Annapoorani' removed from Netflix after film lands in legal trouble