ഐസ്​ക്രീം നുണഞ്ഞ് കൊച്ചി തെരുവോരത്ത് നയന്‍സ്; വിഡിയോ

പാതിരാത്രിയില്‍ കൊച്ചിയില്‍ കറങ്ങി നയന്‍താര. താരത്തിന്‍റെ വിഡിയോ സോഷ്യല്‍ മിഡിയയില്‍ വൈറലാവുകയാണ്. അച്ഛനെയും അമ്മയേയും കാണാൻ ഇടയ്ക്കൊക്കെ നയൻതാര കൊച്ചിയിൽ എത്താറുണ്ട്. ഇത്തരത്തിലുള്ള കൊച്ചി സന്ദർശനത്തിനിടെ സുഹൃത്തുക്കള്‍ തന്നെ പകർത്തിയൊരു വിഡിയോ ആണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. രവിപുരം തനിഷ്കിനു എതിർവശത്തെ ഐസ്ക്രീം പാർലറിനു മുന്നിൽ കയ്യിലൊരു ഐസ്ക്രീമും നുണഞ്ഞു കൊണ്ടിരിക്കുന്ന നയൻതാരയെ ആണ് വിഡിയോയിൽ കാണുന്നത്. തനിഷ്​കിന്‍റെ മോഡലായുള്ള തന്‍റെ തന്നെ ചിത്രത്തിലേതുപോലെ പോസ് ചെയ്​താണ് നയന്‍സിന്‍റെ നില്‍പ്. ഒപ്പമുള്ള സുഹൃത്തുക്കള്‍ താരത്തിനൊപ്പം ഓരോ കുസൃതി ഒപ്പിക്കുന്നതും വിഡിയോയില്‍ കാണാം. 

അന്നപൂരണിയാണ് ഒടുവില്‍ റിലീസ് ചെയ്​ത നയന്‍താരയുടെ ചിത്രം. നിലേഷ് കൃഷ്ണ സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തില്‍ ജയ് ആണ് നായകനായത്. എസ് ശശികാന്തിന്‍റെ ടെസ്റ്റാണ് നയന്‍സിന്‍റെ പുതിയ ചിത്രം. ആർ മാധവൻ, സിദ്ധാർത്ഥ്, മീരാ ജാസ്മിൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു.

Nayantara in Kochi at midnight