‘നയന്‍സിന്‍റെ അന്നപൂരണി 'ലവ് ജിഹാദ്’ പ്രോല്‍സാഹിപ്പിക്കുന്നു’; പരാതിയില്‍ കേസ്

ചിത്രം; google

തെന്നിന്ത്യന്‍ സൂപ്പര്‍താരം നയന്‍താരയുടെ കരിയറിലെ 75–ാം ചിത്രം 'അന്നപൂരണി'യെ ചൊല്ലി വിവാദം. ചിത്രം ലവ് ജിഹാദ് പ്രോല്‍സാഹിപ്പിക്കുന്നുവെന്നും മതവികാരം വ്രണപ്പെടുത്തുന്നുവെന്നും ചൂണ്ടിക്കാട്ടിയാണ് പരാതി. ഹിന്ദു ഐടി സെല്ലാണ് പരാതിക്കാര്‍. പരാതിയില്‍ മുംബൈ പൊലീസ് കേസെടുത്തു.

രാമായണത്തെ മോശമാക്കി ചിത്രീകരിക്കുന്നുവെന്നും ശ്രീരാമനെ മാംസാഹാരിയാക്കിയെന്നും പരാതിയില്‍ ആരോപിക്കുന്നു. ചിത്രത്തില്‍ ഹിന്ദു പൂജാരിയുടെ മകളായാണ് നയന്‍താര പ്രത്യക്ഷപ്പെടുന്നത്. ലോകത്തെ ഏറ്റവും മികച്ച ഷെഫായി പേരെടുക്കണമെന്ന് ആഗ്രഹമുള്ള പെണ്‍കുട്ടിയാണ് പൂരണിയെന്ന കഥാപാത്രം. പാചക മല്‍സരത്തില്‍ ബിരിയാണിയുണ്ടാക്കുന്നതിന് മുമ്പായി പൂരണി, മുസ്​ലിം രീതിയനുസരിച്ച് പ്രാര്‍ഥിക്കുന്നതും പിന്നീട് ഭക്ഷണം പാകം ചെയ്യുന്നതും സിനിമയിലുണ്ട്. ഇത് വലിയ വിവാദത്തിന് വഴി തെളിച്ചിരുന്നു. 

നിലേഷ് കൃഷണ സംവിധാനം ചെയ്ത ചിത്രം ഡിസംബറിലാണ് തിയറ്ററുകളിലെത്തിയത്.നയന്‍താരക്ക് പുറമെ ജയ്, സത്യരാജ് എന്നിവരാണ് ചിത്രത്തില്‍ പ്രധാനവേഷങ്ങളിലെത്തിയത്. 

Mumbai police file FIR against Nayanthara's 'Annapoorani' for promoting 'Love jihad'