അസ്തമയം കാണാം; കാറ്റും കിട്ടും; ഹിറ്റായി പുഞ്ചയിലെ ഏറുമാടം

tree-house
SHARE

വയല്‍നടുവിലെ ഏറുമാടമാണ് ഇപ്പോള്‍ പന്തളത്തെ വൈകുന്നേരങ്ങളിലെ വിശ്രമ കേന്ദ്രം. തണലിനായി കര്‍ഷകര്‍ കെട്ടിയതാണ് ഏറുമാടം. ഇവിടെ നിന്ന് അസ്തമയം കാണാനാണ് കൂടുതല്‍ ആള്‍ക്കാരും എത്തുന്നത്.

പന്തളം ചേരിക്കലില്‍ കരിങ്ങാലി പുഞ്ചയിലെ കാറ്റും കാഴ്ചയും തേടിയാണ് ആളുകളുടെ വരവ്. ഇപ്പോള്‍ കൊയ്ത്തൊഴിഞ്ഞ പാടമാണ്. വ്യത്യസ്തമായ പലയിനം പക്ഷികളുടെ താവളം കൂടിയാണ് കരിങ്ങാലിപ്പുഞ്ച.

ചേരിക്കല്‍ സ്വദേശി ഹരിലാലും ബൈജുവും 60 ഏക്കര്‍ പാടം പാട്ടത്തിനെടുത്ത് കൃഷി തുടങ്ങിയതാണ്. അടുത്തെങ്ങും തണലില്ലാത്തത് കൊണ്ട് ഒപ്പമുണ്ടായിരുന്ന ഷാജിയാണ് ഏറുമാടം കെട്ടിയത്. ക്രമേണ വൈകുന്നേരങ്ങളില്‍ കാഴ്ചക്കാരുടെ വരവായി. വരവ് കൂടിയതോടെ കുട്ടികള്‍ക്ക് പഠിക്കാനും കാണാനുമായി പഴയകാലത്ത് വെള്ളം തിരിച്ചിരുന്ന ചക്രവും, പെട്ടിയും പറയുമൊക്കെ സ്ഥാപിച്ചു. കുട്ടികള്‍ക്കായി പഴയകാല കാര്‍ഷ ഉപകരണങ്ങളായ കലപ്പ, അളവിനുള്ള നാഴി, ചങ്ങഴി, പറ തുടങ്ങിയവയും ഒരുക്കിവച്ചു.

ഇവിടെ നിന്നുള്ള അസ്തമയം സുന്ദരമായ കാഴ്ചയാണ്. കവിസമ്മേളനങ്ങള്‍ അടക്കം ഇപ്പോള്‍ ഇവിടെ ചേരാറുണ്ട്.. അപ്പര്‍ കുട്ടനാട്ടിലെ ഏറ്റവും വലിയ പാടശേഖരമായ കരിങ്ങാലിപ്പുഞ്ചയുടെ വിവിധ ഭാഗങ്ങള്‍ സമാനമായി സുന്ദരവും വിവിധ പക്ഷികളുടെ കേന്ദ്രവുമാണ്. 

A tree house built by farmers turned a sunset view point now.

MORE IN SPOTLIGHT
SHOW MORE