അണലിയെ വിഴുങ്ങി ആറടിയോളം നീളമുള്ള മൂർഖൻ; അമ്പരന്ന് കാഴ്ചക്കാർ; വിഡിയോ

Grab image from video shared on Youtube by OTV

പാമ്പുകളുടെ ഇര പിടിക്കുന്ന വിഡിയോകൾക്ക് സോഷ്യൽമീഡിയയിൽ വൻപ്രചാരം ലഭിക്കാറുണ്ട്. അത്തരത്തിലുള്ള കാഴ്ചയാണ് ഒഡിഷയിലെ ബാങ്കിയിൽ കാണാനായത്. അതീവ അപകടകാരിയായ റസ്സൽ വൈപ്പർ വിഭാഗത്തിൽപ്പെടുന്ന അണലിയെ ഒന്നോടെ വിഴുങ്ങുന്ന കൂറ്റൻ മൂർഖൻ പാമ്പിന്റെ ദൃശ്യമാണ് സമൂഹമാധ്യമങ്ങളിൽ ട്രെൻഡായി മാറിയത്. 

ഗ്രാമവാസികൾ അറിയിച്ചതനുസരിച്ച് ഇവിടെയെത്തിയ പാമ്പുപിടുത്ത വിദഗ്ധരാണ് പാമ്പിനെ പിടികൂടി.  ഇവരെത്തുമ്പോൾ പാതിയോളം വിഴുങ്ങിയ പാമ്പിനെ തിരികെ പുറത്തേക്കെടുക്കുന്ന നിലയിലായിരുന്നു. അപ്പോഴും അണലിക്ക് ജീവനുണ്ടായിരുന്നുവെന്ന് ഇവർ വ്യക്തമാക്കി. പിടികൂടിയ പാമ്പിനെ പിന്നീട് സ്വാഭാവിക ആവാസവ്യവസ്ഥയിൽ കൊണ്ടുപോയി തുറന്നുവിട്ടു.