വിഷാംശത്തിന്റെ ആശങ്കയില്ല; അരളിപ്പൂ വിപണി സജീവം

arali-flower
SHARE

അരളിപ്പൂവിലെ വിഷാംശം ചർച്ചയാകുമ്പോഴും അരളിപ്പൂ വിപണിയെ അതൊന്നും ബാധിച്ചിട്ടില്ല. തിരുവനന്തപുരം ചാല കമ്പോളത്തിൽ ആയിരത്തി അഞ്ഞൂറ് കിലോ അരളി വിൽപ്പനയ്ക്കായി പതിവുപോലെ എത്തി. പൂജ ആവശ്യങ്ങൾക്കാണ് അരളി ഉപയോഗിക്കുന്നതെന്നതിനാൽ വിഷാംശത്തെക്കുറിച്ച് വിൽപ്പനക്കാരും ചിന്തിക്കുന്നില്ല. 

മറ്റ് പൂക്കളെ അപേക്ഷിച്ച് കമ്പോളത്തിലും അരളി കുറച്ചേ വേണ്ടിവരു. പൂജയ്ക്കാണ് അരളിപ്പൂവിന്റെ ഡിമാൻഡ്. അരളിയിലെ വിഷാംശവും സൂര്യയുടെ സംശയകരമായ മരണവുമൊന്നും വിപണിയെ ബാധിച്ചിട്ടില്ല. 

കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളിൽ നിന്നാണ് അരളിപ്പൂവിന്റെ കേരളത്തിലേക്കുള്ള വരവ്. വിൽപ്പനയ്ക്ക് എത്തുന്ന അരളിയിൽ വിഷാംശം ഇല്ലെന്നാണ് കച്ചവടക്കാർ പറയുന്നത്. അതേസമയം, വിഷാംശമുള്ള അരളിയുമുണ്ട്. ക്ഷേത്രങ്ങളിൽ പൂജയ്ക്കും നിവേദ്യത്തിനും അരളിപ്പൂവ് ഉപയോഗിക്കുന്നത് തൽക്കാലം വിലക്കില്ലെന്ന് ദേവസ്വം ബോർഡും വ്യക്തമാക്കിയ സാഹചര്യത്തിൽ വിവാദം വിപണിയെ ഒരു തരത്തിലും ബാധിക്കില്ലെന്ന വിശ്വാസത്തിലാണ് കച്ചവടക്കാർ. 

Arali flower market is active

MORE IN SPOTLIGHT
SHOW MORE