വസ്ത്ര വ്യാപാരശാലയുടെ കാഷ് കൗണ്ടറിനു സമീപം പാമ്പ്; നടുക്കം മാറാതെ ജീവനക്കാർ

മറയൂർ: ടൗണിലെ വസ്ത്ര വ്യാപാരശാലയിൽ കയറിയ പാമ്പിനെ പിടികൂടി. പാമ്പ് പിടിത്തക്കാരനായ ഗണപതിയും വനം വകുപ്പ് ജീവനക്കാരും ചേർന്നാണ് പിടികൂടിയത്. ബുധനാഴ്ച രാത്രി 8 മണിയോടെയാണു വസ്ത്ര വ്യാപാരി മുനവറിന്റെ കടയ്ക്കുള്ളിൽ കാഷ് കൗണ്ടറിനു സമീപം പാമ്പിനെ കണ്ടത്. ഉടൻതന്നെ വനം വകുപ്പിലെ വിവരം അറിയിച്ചതിനെ തുടർന്നാണ് എസ്എഫ്ഒ രാമകൃഷ്ണന്റെ നേതൃത്വത്തിൽ ജീവനക്കാരും ഗണപതിയും എത്തി. പിടികൂടിയ പാമ്പിനെ ചിന്നാർ വനത്തിൽ തുറന്നുവിട്ടു.