മൃഗശാലയിൽ നിന്നും ചാടി; ഒരാഴ്ചയ്ക്ക് ശേഷം സ്വയം തിരിച്ചെത്തി; ‘സർ ഹിസ്സ്’ എന്ന രാജവെമ്പാല

Image Credit: Lauren Suryanata/Shutterstock

സ്വീഡനിലെ മൃഗശാലയിൽ നിന്ന് അദ്ഭുതകരമായി വെളിയിൽ ചാടിയ രാജവെമ്പാല ഒരാഴ്ച കഴിഞ്ഞ് തിരികെയെത്തി. സ്വീഡനിലെ സ്കാൻസൻ അക്വേറിയം എന്ന മൃഗശാലയിൽ നിന്നാണ് ‘സർ ഹിസ്സ്’ എന്നു വിളിപ്പേരുള്ള രാജവെമ്പാല ചാടിപ്പോയത്. ഗ്ലാസ് കൊണ്ട് നിർമിച്ച ഒരു കൂട്ടിനുള്ളിലാണു രാജവെമ്പാലയെ സൂക്ഷിച്ചിരുന്നത്. എന്നാൽ ഇതിനിടയ്ക്ക് ഒരു വിടവുണ്ടായിരുന്നതു കണ്ടെത്തി അതിലൂടെ ഊർന്നിറങ്ങിയാണു രാജവെമ്പാല രക്ഷപ്പെട്ടത്.

ഇതിനിടെ മൃഗശാലയുടെ അടുത്തുള്ള ഒരു മതിൽക്കെട്ടിനു സമീപം ഈ രാജവെമ്പാല ഉണ്ടെന്നു കണ്ടെത്തിയിരുന്നു. എന്നാൽ എക്സ്റേ ക്യാമറ ഉപയോഗിച്ച് ശ്രമിച്ചിട്ടും ഇതിനെ ലൊക്കേറ്റ് ചെയ്തു പിടിക്കാൻ സാധിച്ചില്ല. എന്നാൽ ഒരാഴ്ച കഴിഞ്ഞ് മൃഗശാല അധികൃതരെ ഞെട്ടിച്ചുകൊണ്ട് സർ ഹിസ്സ് തിരികെയെത്തുകയായിരുന്നു.