സംസ്ഥാനത്ത് തെച്ചി ചെടികൾ വ്യാപകമായി കുറഞ്ഞെന്ന് വിദഗ്ധരുടെ റിപ്പോർട്ട്. ഗ്രാമീണ മേഖലകളിൽ വരെ തെച്ചി അപ്രത്യക്ഷമായി തുടങ്ങി. അരളി പൂവിന് നിരോധനം ഏർപ്പെടുത്തുമ്പോഴും തെച്ചിയുടെ അഭാവം ക്ഷേത്രാവശ്യങ്ങൾക്കടക്കം പ്രതിസന്ധിയുണ്ടാക്കുമെന്നാണ് ആശങ്ക.
തെച്ചി ചെടികൾ പണ്ടൊക്കെ നാട്ടിൽ വ്യാപകമായിരുന്നു. വീടുകളിലും ക്ഷേത്രമുറ്റത്തുമെല്ലാം സുലഭം. പക്ഷെ ഇന്ന് സ്ഥിതി അങ്ങനെയല്ല. ഔഷധ മൂല്യമുള്ള സസ്യമായിട്ടും എണ്ണം പാടെ കുറഞ്ഞു. പൂജയ്ക്കും നിവേദ്യത്തിനും വരെ തെച്ചി പൂവ് ലഭിക്കാത്ത സ്ഥിതിയായി. ആവാസ വ്യവസ്ഥയിലുണ്ടായ മാറ്റമാണ് തെച്ചിയുടെ എണ്ണം ഗണ്യമായി കുറയാനിടയാക്കിയതെന്നാണ് വിലയിരുത്തൽ.
തെച്ചിയുടെ ലഭ്യത കുറഞ്ഞതോടെയാണ് അരളിയുടെ പ്രാധാന്യം വർധിച്ചത്. അരളിക്ക് നിരോധനം ഏർപ്പെടുത്തുമ്പോഴും തെച്ചിയുടെ അഭാവം ക്ഷേത്രാവശ്യങ്ങൾക്കടക്കം പ്രതിസന്ധിയുണ്ടാക്കും. പ്രാധാന്യം മനസിലാക്കി കൂടുതൽ ചെടികൾ നട്ടുപിടിപ്പിക്കുക മാത്രമാണ് പരിഹാരം. തെച്ചി മാത്രമല്ല, വിദേശ സസ്യങ്ങളുടെ കടന്നു വരവോടെ മറ്റു നിരവധി പരമ്പരാഗത സസ്യവർഗങ്ങളും അപ്രത്യക്ഷമായി തുടങ്ങിയിട്ടുണ്ട്.
Thechi flower shortage.