2.9 കോടി മലയാളികൾ ഒപ്പമെന്ന് ഗാ‌യത്രി; ‘ആ ഒരു ലക്ഷത്തിൽ ഞാനില്ല’; നിറഞ്ഞ് ട്രോള്‍

താൻ സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപ്പെട്ട സംഭവത്തിൽ വിശദീകരണവുമായി നടി ഗായത്രി സുരേഷ് രംഗത്തെത്തിയിരുന്നു. ഈ വിഷയത്തിൽ കേരളത്തിലെ മൂന്ന് കോടി ജനങ്ങളിൽ രണ്ടേമുക്കാൽ കോടി ജനങ്ങളും തനിക്കൊപ്പമാണെന്നാണ് യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ഗായത്രി പറഞ്ഞത്. കാറുകളിൽ ഇടിച്ചു. ഞങ്ങൾ നിർത്തിയില്ല. അവർ പിന്തുടർന്ന് പിടിക്കുമെന്ന് കരുതിയില്ല. ഞങ്ങളെ തെറ്റിദ്ധരിക്കരുത് എന്നാണ് കഴിഞ്ഞ ദിവസം ലൈവിലെത്തി ഗായത്രി പറഞ്ഞത്. ഇതെല്ലാം കോർത്തിണക്കി നിരവധി ട്രോളുകളാണ് ഇപ്പോൾ വൈറലാകുന്നത്. 

'എടീ, നീ എന്നൊക്കെ വിളിക്കുവാനും എന്റെ കാറ് തല്ലിപ്പൊളിക്കുവാനും ആരാണ് അവര്‍ക്ക് അനുവാദം നല്‍കിയത്. മധു എന്ന ആള് ഭക്ഷണം മോഷ്ടിച്ചെന്ന് ആരോപിച്ച് അയാളെ എല്ലാവരും അടിച്ചുകൊന്നില്ലേ. അതുപോലെയാണ് ഈ സംഭവത്തെ ഞാന്‍ ഓര്‍ക്കുന്നത്. കേരളത്തില്‍ മൂന്ന് കോടി ജനങ്ങളില്‍ ഒരുലക്ഷം ആളുകള്‍ മാത്രമാകും എനിക്കെതിരെ പറയുക. ബാക്കി കോടി ആളുകള്‍ എനിക്കൊപ്പം ഉണ്ട് എന്ന വിശ്വാസം ഉണ്ട്. ആ ഒരുലക്ഷം ആളുകളെ എനിക്ക് വേണ്ട. ഈ സംഭവത്തില്‍ നിയമനടപടിയുമായി മുന്നോട്ടില്ല.' ഗായത്രി പറഞ്ഞത് ഇങ്ങനെയാണ്. 

യൂട്യൂബിലെ ലൈക്കുകളുടെ എണ്ണം കണ്ട് കേരളം കത്തിക്കാനിറങ്ങിയ ഇ–ബുൾജെറ്റുമായി ചേർത്തിണക്കിയാണ് ചില ട്രോളുകൾ. ആ ഒരു ലക്ഷത്തിൽ ഞാൻ പെടുന്നില്ല എന്നും പരിഹാസമുണ്ട്.