'എട്ട്' കണ്ട് പൊട്ടിക്കരയുന്ന ആരാധകർ; ബാര്‍സയുടെ തോൽവി ആഘോഷിച്ച് ട്രോളൻമാർ

ചാംപ്യന്‍സ് ലീഗിലെ ബാര്‍സിലോനയുടെ തോല്‍വി ആഘോഷമാക്കി ട്രോളന്‍മാര്‍. ബാര്‍സ എട്ടുനിലയില്‍ പൊട്ടിയെങ്കിലും ട്രോളെല്ലാം സമൂഹമാധ്യമങ്ങളില്‍ സ്കോര്‍ ചെയ്തു 

തീ പാറിക്കുമെന്ന് എന്ത് സംഭവിച്ചുവെന്ന് ചോദിച്ച ആരാധകനോട് പുകമാത്രമേ കണ്ടുള്ളുവെന്ന് പറയുന്ന മെസി. യുവേഫയുടെ എംബ്ലത്തില്‍ നക്ഷത്രങ്ങളുടെ എണ്ണം എട്ടായതുകൊണ്ട് പൊട്ടിക്കരയുന്ന ആരാധകന്‍. ഇനി ഗോളടിക്കാന്‍ താന്‍ മാത്രമേ ബാക്കിയുള്ളൂവെന്ന് റഫറി. രാവിലെ എട്ടു മണിയായി എഴുന്നേല്‍ക്കുന്നില്ലേയെന്ന അമ്മയുടെ ചോദ്യം കെട്ട് പൊട്ടിക്കരിയുന്ന കട്ട മെസി ഫാന്‍. കാമുകിയുടെ ഗുഡ് നൈറ്റ് മെസേജ് കണ്ട് കലിപ്പിലായ കാമുകന്‍. ന്യായീകരിക്കാന്‍ ഒന്നുമില്ലാതെ തളര്‍ന്നു നില്‍ക്കുന്ന ആരാധകന്‍. ലൈസന്‍സ് ലഭിക്കാന്‍ എട്ട് എടുക്കണമെന്നറിഞ്ഞതോടെ ലൈസന്‍സേ വേണ്ടെന്ന് വയ്ക്കുന്ന ബാര്‍സ ഫാന്‍സ്.. ഇങ്ങനെ ആഘോഷമാക്കുകയാണ് ട്രോളന്‍മാര്‍.. എട്ടുകാലി മുതല്‍ ഇന്നത്തതീയതി വരെ കറ്റാലന്‍ ആരാധകരെ ട്രോളായി മാറി.