'എന്താ കഴിവ്, എന്താ ശ്രദ്ധ'; ഫുട്ബോൾ കളിച്ച് ആനക്കുട്ടി; വൈറൽ വിഡിയോ

ആനക്കുട്ടികളെ ഇഷ്ടമില്ലാത്തവരായി ആരും തന്നെ കാണില്ല. അവയുടെ വിക‍ൃതിയും കളികളും കാണാന്‍ തന്നെ ഒരു രസമാണ്. ചുറ്റുപാടുകളെക്കുറിച്ച് വളരെ കൗതുകമുള്ള കൂട്ടരാണിവര്‍. അത് കൊണ്ട് തന്നെ ആനക്കുട്ടികളുടെ കുറുമ്പുകള്‍ പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ ഇടം പിടിക്കാറുണ്ട്. ഒരു കുട്ടിയാനയുടെ ഫുട്ബോള്‍ കളിയുടെ വിഡിയോയാണ് ഇപ്പോള്‍ വൈറല്‍.

വിക്രം പാലാവത്ത് എന്നയാളാണ് ട്വിറ്ററിൽ ഈ വിഡിയോ പങ്കുവച്ചത്. വിഡിയോയില്‍ ഒരു ചെറിയ ഫുട്ബോളിന് പിറകെ ആനക്കുട്ടി ഓടുന്നത് കാണാം. വിഡിയോയില്‍ പിറകിലായി മറ്റ് ആനകളെയും കാണാം. എന്നാല്‍ ആനക്കുട്ടിയുടെ ശ്രദ്ധ മുഴുവന്‍ ഫുട്ബോളിലാണ്. ഷെയര്‍ ചെയ്ത് മണിക്കൂറുകള്‍ക്കകം തന്നെ ആയിരത്തിലധികം പേര്‍ വിഡിയോ കാണുകയും പ്രതികരിക്കുകയും ചെയ്തു. എന്താ കഴിവ്, സൂപ്പർ ക്യൂട്ട് എന്നിങ്ങനെയാണ് കമന്റുകൾ. വിഡിയോ കാണാം.