ലോക്ഡൗണിൽ എഴുത്ത് സജീവമായി; ഇംഗ്ലീഷ് കവിതാ സമാഹാരവുമായി പി.എസ് ശ്രീധരൻപിള്ള

മിസോറം ഗവര്‍ണര്‍ പി.എസ്.ശ്രീധരന്‍ പിള്ളയുടെ ഇംഗ്ലീഷ് കവിതകളുടെ ആദ്യ സമാഹാരം ഉപരാഷ്ട്രപതി എം.വെങ്കയ്യ നായിഡു പ്രകാശനം ചെയ്തു. 'ഓ മിസോറം' എന്ന പേരിലുള്ള കവിതാ സമാഹാരം പി.എസ്.ശ്രീധരന്‍ പിള്ളയുടെ നൂറ്റി ഇരുപത്തഞ്ചാമത് പുസ്തകമാണ്. ലോക്ഡൗണ്‍ കാലത്തെ രാജ്ഭവന്‍ ജീവിതം തന്നിലെ എഴുത്തുകാരനെ കൂടുതല്‍ സജീവമാക്കിയെന്ന് പി.എസ്.ശ്രീധരന്‍ പിള്ള മനോരമ ന്യൂസിനോട് പറഞ്ഞു.

കിഴക്കിന്‍റെ ജ്ഞാനവഴികളില്‍ വിരിഞ്ഞ കാലാതീതമായ കവിതകള്‍ എന്ന് ആമുഖത്തില്‍ ഇറ്റാലിയന്‍ കവിയും നിരൂപകനുമായ ആല്‍ഫ്രെഡോ പസോലിനോ കുറിയ്ക്കുന്നു. പ്രകൃതിയുടെ താരാട്ടെന്ന് എം.ടി വാസുദേവന്‍ നായര്‍. ഒ, മിസോറം പിഎസ് ശ്രീധരന്‍ പിള്ളയുടെ 36 കവിതകളുടെ സമാഹാരമാണ്. ആറ്റിക്കുറിക്കിയ വരികള്‍. ലോക്ഡൗണും കോവിഡ് ഭീതിക്കിടെ ലോകത്തോട് നമസ്തേ പറഞ്ഞ ഇന്ത്യയുടെ പാരമ്പര്യവും പ്രകൃതിയും ഗൃഹാതുരതയുമെല്ലാം കടന്നുവരുന്നു. 

ശ്രീധരന്‍ പിള്ളയുടെ 15മത് കവിതാ സമാഹാരമാണ്. ഇംഗ്ലീഷിലെ ആദ്യത്തേതും. ലോക്ഡൗണ്‍ കാലത്തെ രാജ്ഭവന്‍ ജീവിതം എഴുത്ത് കൂടുതല്‍ സജീവമാക്കിയെന്ന് ശ്രീധരന്‍ പിള്ള