8,000 കടുവകളുള്ള ചൈനയിലെ ഫാം; ശരീരഭാഗങ്ങളും തോലും വിൽക്കും; കുറിപ്പ്

ചൈനയിൽ നിന്നുള്ള കൊടും ക്രൂരതയുടെ ചിത്രങ്ങളും വിവരങ്ങളും ട്വിറ്ററിൽ പങ്കുവച്ചിരിക്കുകയാണ് ഐഎഫ്എസ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദ. ചൈനയിലെ ഫാമുകളിൽ വളർത്തുന്ന കടുവകളെ കുറിച്ചാണ് അദ്ദേഹം ട്വീറ്റ് ചെയ്തിരിക്കുന്നത്. 

ഏകദേശം 7,000– 8,000 കടുവകൾ ചൈനയിൽ ഫാമുകളിൽ വളരുന്നുണ്ട്. ഇത് ഇന്ത്യയിലെ കാടുകളിലെ കടുവകളുടെ എണ്ണത്തേക്കാൾ കൂടുതലാണ്. ഫാമിൽ വളർത്തുന്ന കടുവകളുടെ ശരീരഭാഗങ്ങളും മാംസവും തോലും വൻ വിലയ്ക്കാണ് മാർക്കറ്റിലെത്തുന്നത്. ഭക്ഷണമോ വെള്ളമോ നൽകാതെ അറവുമാടുകൾക്ക് സമാനമായി കടുവകളെ വളർത്തി മാംസം വിൽക്കുന്ന സ്വകാര്യ ഫാമുകളുടെ എണ്ണം ചൈനയിൽ കൂടുകയാണ്. ചിത്രങ്ങൾ കാണാം.