കടുവയ്ക്കായി കുങ്കിയാനകളുടെ സഹായത്തോടെ തിരച്ചില്‍; ജനകീയ സമിതി സമരം തുടരുന്നു

വയനാട് ചീരാലിൽ വളർത്തുമൃഗങ്ങളെ കൊന്ന കടുവയെ പിടികൂടാൻ കുങ്കിയാനകളുടെ സഹായത്തോടെ തിരച്ചില്‍. ഉള്‍കാട്ടിലേക്ക് കടന്ന് തിരച്ചില്‍ നടത്താനാണ് വനംവകുപ്പിന്‍റെ നീക്കം. കടുവയെ പിടികൂടാത്തതില്‍ പ്രതിഷേധിച്ച് ജനകീയ സമിതിയുടെ നേതൃത്വത്തില്‍ രാപ്പകല്‍ സമരം തുടരുകയാണ്. വിഷയത്തില്‍ ഇടപെടല്‍ ആവശ്യപ്പെട്ട് ബത്തേരി എംഎല്‍എ  ഐ.സി ബാലകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘം ഇന്ന് മുഖ്യമന്ത്രിയെ കാണും. വിഡിയോ റിപ്പോർട്ട് കാണാം.

Wayanad cheeral tiger search