മണിക്കൂറുകളുടെ ഇടവേളയിൽ 3 പശുക്കളെ കടുവ കൊന്നു; ഭീതിയിൽ ചീരാൽ

വയനാട് ചീരാലിൽ കടുവ വീണ്ടും പശുവിനെ കൊന്നു. പഴൂർ സ്വദേശി ഇബ്രാഹിമിന്റെ പശുവിനെയാണ് കൊന്നത്. ഇന്നലെ മാത്രം മണിക്കൂറുകളുടെ ഇടവേളയിൽ 3 പശുക്കളെയാണ് കടുവ ആക്രമിച്ചത്. ഒരു മാസത്തിനിടെ 9 പശുക്കൾ കൊല്ലപ്പെട്ടു. കടുവയ്ക്ക് വേണ്ടിയുള്ള വനം വകുപ്പിന്റെ തിരച്ചിൽ ഫലപ്രദമല്ലെന്നാണ് നാട്ടുകാരുടെ പരാതി. പഴൂർ ഫോറസ്റ്റ് ഓഫീസിന് മുന്നിൽ ജനകീയ സമിതി രാപ്പകൽ സമരം തുടങ്ങി. കടുവയെ ഉടൻ പിടികൂടണമെന്നും ജനങ്ങളുടെ ക്ഷമ വനം വകുപ്പ് പരീക്ഷിക്കരുതെന്നും ഐ സി ബാലകഷ്ണൻ എംഎൽഎ പറഞ്ഞു.

Tiger attack in wayanad Cheeral