ഹാർമോണിയവും തബലയുമില്ല..; കൈക്കോട്ട് പിടിച്ച് അലി പാടുന്നു... ജീവിതഗാനം

ആള്‍ക്കൂട്ടങ്ങളും ആസ്വാദക വൃന്ദവുമില്ലാത്ത കോവിഡ്ക്കാലത്ത് കലാകാരന്മാര്‍ എന്തുചെയ്യുകയാവും. പാട്ടുപാടി ഉപജീവനം നടത്തിയിരുന്ന കോഴിക്കോട് കല്ലായി സ്വദേശി അലി കല്‍പ്പണിക്കിറങ്ങിയിരിക്കുന്നു. കൊറോണയ്ക്കും തോല്‍പ്പിക്കാനാകാത്ത ഇച്ഛാശക്തിയാണ് അലിയെ പാടുന്ന കല്‍പ്പണിക്കാരനാക്കിയത്. 

ഹാര്‍മോണിയപ്പെട്ടിയും തബലയുമില്ലാതെ അലി പാടുകയാണ്, അതിജീവനത്തിന്റെ പാട്ട്,ബാബുക്കയുടെ മനോഹര ഗാനങ്ങള്‍ പാടി  ആസ്വാദകരെ ഹരംകൊള്ളിച്ച ഗായകനായിരുന്നു അലി.

അലിയുടെ പാട്ട് ഒറ്റയ്ക്കായിരുന്നില്ല,കൂടെ ഒരുപിടി കലാകാരന്മാരുണ്ടായിരുന്നു. താളംപിടിച്ചും  ശ്രുതിചേര്‍ത്തും തഴമ്പിച്ച കൈകളില്‍ അലിയെ പോലെ കൈകോട്ട് പിടിയ്ക്കാന്‍ അവര്‍ക്കറിയില്ല. സുഗതകുമാരി ടീച്ചറുടെ ഭാഷയില്‍ പറഞ്ഞാല്‍ ഒരു പാട്ട് പിന്നെയും പാടിനോക്കുന്നിതാ ചിറകൊടിഞ്ഞുള്ളരാ കാട്ടുപക്ഷി.