'കണിയായി നീ എന്റെ കൺമുന്നിലുണ്ടെങ്കിൽ'...; കണ്ണന് ഗാനാർച്ചനയുമായി ശ്രുതി

വിഷുക്കാലത്തിന്റെ നൈർമല്യവും ഭക്തിയും തുളുമ്പുന്ന വരികളാൽ ശ്രദ്ധേയയാകുകയാണ് ഗായികയും സംഗീതജ്ഞയുമായ ശ്രുതി സ്വസ്തി. ശ്രുതി തന്നെ രചിച്ച് ആലപിച്ച കൃഷ്ണം എന്ന ആൽബത്തിലെ പാട്ടുകളാണ് ഏറെ ശ്രദ്ധിക്കപ്പെടുന്നത്. സംഗീത കുലപതി കാഞ്ഞങ്ങാട് രാമചന്ദ്രന്‍റെ ശിക്ഷണത്തിലാണ് ശ്രുതി സംഗീതം അഭ്യസിച്ചത്. 

നീണ്ട 27 വർഷത്തെ സംഗീത ജീവിതത്തിനിടയിൽ യേശുദാസ്, ജയചന്ദ്രൻ തുടങ്ങിയ മഹാപ്രതിഭകൾക്കൊപ്പവും ശ്രുതി ഗാനങ്ങൾ ആലപിച്ചു. പത്തോളം കീർത്തനങ്ങളും ശ്രുതി രചിച്ചിട്ടുണ്ട്.