സമൃദ്ധിയുടെ നല്ല നാളേക്കായി അയ്യപ്പ ദർശനം; ശബരിമലയിൽ വിഷുക്കണി ദർശിച്ച് ഭക്തർ

ശബരിമലയിൽ വിഷുക്കണി ദർശിച്ച് ഭക്തർ. പുലർച്ച 5 മണി മുതൽ 7 മണി വരെയായിരുന്നു കണി ദർശനം.തന്ത്രിയും മേൽശാന്തിയും ഭക്തർക്ക് വിഷുക്കൈനീട്ടം നൽകി.

കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് ദർശനം നടത്തുന്നത്. പുലർച്ചെ 5 നട തുറന്ന് തന്ത്രി കണ്ഠരര് രാജീവരും മേൽശാന്തി ജയരാജ് പോറ്റിയും ചേർന്ന് നെയ് വിളക്ക് തെളിയിച്ച് ആദ്യം ആയ്യപ്പന് വിഷുക്കണി കാണിച്ചു. തുടർന്ന്, ശരണം വിളികളോടെ ഭക്തരും കണി ദർശിച്ചു. ഭക്തർക്ക് തന്ത്രിയും മേൽശാന്തിയും ചേർന്ന് വിഷുക്കൈനീട്ടം നൽകി. സമൃദ്ധിയുടെ നല്ല നാളുകൾക്കായി വിഷു ദിനത്തിൽ അയ്യപ്പ ദർശനം .