സാറിന് ചായയും പലഹാരങ്ങളുമായി വന്നതാ; കോഴിക്കോടന്‍ സ്നേഹത്തിന് കർഫ്യൂ ഇല്ല; വിഡിയോ

റോഡിൽ വാഹനങ്ങൾ തടയാനും അനാവശ്യമായി പുറത്തിറങ്ങുന്നവരെ മടക്കി അയക്കാനും നിൽക്കുന്ന പൊലീസുകാരെ ഇപ്പോൾ ഒരുപാട് കാണാം. പൊരിവെയിലത്തുള്ള വാഹനപരിശോധനയും അധിക ജോലിഭാരവും കൃത്യസമയത്ത് ഭക്ഷണം കഴിക്കാൻ ഇവർക്ക് കഴിയാറില്ല. ഇതിന് കോഴിക്കോട് നൽകിയ മറുപടിയാണ് സമൂഹമാധ്യമങ്ങളിൽ ഇഷ്ടം നേടുന്നത്.

കാവൽ നിൽക്കുന്ന സ്ഥലത്തിന് സമീപമുള്ള ഒരു വീട്ടിൽ നിന്നാണ് ഈ സ്നേഹം. പൊലീസുകാർക്കുള്ള ചായയും പലഹാരങ്ങളുമായി എത്തിയതാണ് സിദാ എന്ന കുട്ടിയും പിതാവും. കോഴിക്കോട് വേങ്ങേരി ജംക്‌ഷനിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥനാണ് വിഡിയോ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചത്. വിഡിയോ കാണാം.