ഈ ഉദ്യോഗസ്ഥന് കയ്യടി; അവരോട് സ്നേഹത്തിന്റെ ഭാഷയിൽ കാര്യം പറഞ്ഞതിന്; വിഡിയോ

‘നിങ്ങൾക്ക് ഭക്ഷണം, വെള്ളം, വസ്ത്രം ഇതൊക്കെ കിട്ടുന്നുണ്ടോ..? ഉണ്ട് സാർ.. രാജ്യത്ത് നടക്കുന്ന കൊറോണ വൈറസിനെ പറ്റി നിങ്ങൾക്ക് അറിയാമോ? അറിയാം സർ..’ പ്രധാനമന്ത്രി പറഞ്ഞത് നിങ്ങൾ ഇപ്പോൾ എവിടെയാണോ അവിടെ നിൽക്കാനാണ്..’ ഇങ്ങനെ പോകുന്നു ബോധവൽക്കരണം. ഒരു പൊലീസ് ഉദ്യോഗസ്ഥൻ അതിഥി തൊഴിലാളികളോട് അവരുടെ ഭാഷയിൽ കാര്യങ്ങൾ പറഞ്ഞ് മനസിലാക്കുന്ന വിഡിയോ ഏറെ ഹൃദ്യമാണ്.

ഉദ്യോഗസ്ഥൻ പറയുന്നത് വളരെ ആകാംക്ഷയോടെ കയ്യും കെട്ടി നിന്നു േകൾക്കുന്ന തൊഴിലാളികളെയും കാണാം. നിങ്ങൾ ഒന്നുകൊണ്ടും പേടിക്കരുെതന്നും വെള്ളവും ഭക്ഷണവും എല്ലാം സർക്കാരും പഞ്ചായത്തും ചേർന്ന് എത്തിക്കുെമന്നും. രാജ്യമെമ്പാടും രോഗത്തിന്റെ ഭീതിയിലാണ് നിങ്ങൾ ഇവിടെ തുടരണമെന്നും ഇൗ ഉദ്യോഗസ്ഥൻ അവരോട് അഭ്യർഥിക്കുന്നു. പ്രതിഷേധിക്കാതെ കാര്യങ്ങളുടെ ഗൗരവം മനസിലാക്കുകയാണ് ഇൗ അതിഥികൾ. വി‍ഡിയോ കാണാം.