റോഡിലേക്ക് പെട്ടെന്നെത്തി കാണ്ടാമൃഗം; കാറിന് പിന്നാലെ ഒാട്ടം; അദ്ഭുതരക്ഷ; വിഡിയോ

കാറിന് പിന്നാലെ പായുകയാണ് ഇൗ കാണ്ടാമൃഗം. കാറിലുള്ളവരാകട്ടെ തിരികെ വേഗത്തിൽ രക്ഷപെടാനുള്ള ശ്രമത്തിലാണ്. തിരക്കുള്ള നിരത്തിലാണ് കാണ്ടാമൃഗം എത്തിയത്. അസ്സമിലെ ദേശീയപാതയിലാണ് ഇൗ സംഭവം. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്. വാഹനങ്ങൾ കടന്നുപോകുന്ന നിരത്തിലിറങ്ങിയ കാണ്ടാമൃഗം റോഡിലൂടെ പോകുന്ന കാറിനെ ആക്രമിക്കാനൊരുങ്ങുന്നതാണ് ദൃശ്യങ്ങളിലുള്ളത്. കാണ്ടാമൃഗത്തിന്റെ വരവ്കണ്ട് പന്തികേടു തോന്നിയ ഡ്രൈവർ പെട്ടെന്നു തന്നെ കാർ പിന്നോട്ടെടുത്തു. ഏറെ പണിപ്പെട്ടാണ് കാണ്ടാമൃഗത്തിന്റെ ആക്രമണത്തിൽ നിന്നും കാറിലുണ്ടായിരുന്നവർ രക്ഷപെട്ടത്.

ഐഎഫ്എസ് ഓഫിസറായ സുശാന്ത നന്ദയാണ് ഈ പഴയ വിഡിയോ ദൃശ്യങ്ങൾ ഇന്ന് ട്വിറ്ററിലൂടെ പങ്കുവച്ചത്.