അങ്ങിങ്ങായി കടുവയുടെ കാൽപാടുകൾ; ഭീതിയിൽ കബനി തീരം

കടുവാ പേടിയില്‍ വയനാട്ടിലെ കബനി തീരം. തുടര്‍ച്ചയായി കടുവയുടെ കാല്‍പാടുകള്‍ ജനവാസ മേഖലയില്‍ കണ്ടതോടെയാണ് ജനങ്ങള്‍ ആശങ്കയിലായിരിക്കുന്നത്

കഴിഞ്ഞദിവസം കബനിഗിരിയിലെ കൃഷിയിടത്തില്‍ പതിഞ്ഞ കടുവയുടെ കാല്‍പാടുകളാണിത്. വനപാലകരെത്തി പ്രദേശത്ത് നിരീക്ഷണം നടത്തി പോയി. 

ഇതുവരെ മനുഷ്യരയോ വളര്‍ത്തുമൃഗങ്ങളയോ ആക്രമിച്ചിട്ടില്ല. ഏതാനും മീറ്റര്‍ മാറിയാല്‍ കര്‍ണാടകയിലെ ബന്ദിപ്പൂര്‍ കടുവാ സങ്കേതമാണ്. ഇവിടെനിന്നാണ് കടുവ കേരളത്തിലെ അതിര്‍ത്തി ഗ്രാമങ്ങളിലെത്തുന്നതെന്ന് വനപാലകര്‍ പറയുന്നു.

കഴിഞ്ഞമാസം കൊളവള്ളിയിലിറങ്ങിയ കടുവ വനപാലകാരെ ആക്രമിച്ചിരുന്നു. ഈ കടുവയും ബന്ദിപ്പൂര്‍ വനത്തിലേക്കാണ് കയറി പോയത്.