ഓടിക്കൊണ്ടിരുന്ന കാറിന് മുകളിൽ ഇടിവെട്ടേറ്റു; തീഗോളം പോലെ; അദ്ഭുതരക്ഷ

മഴയത്ത് തിരക്കേറിയ റോഡിലൂടെ പോകുന്ന വാഹനത്തിന് മുകളിലേക്ക് ഇടിവെട്ടുന്ന വിഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ട്രാഫിക് സിഗ്നലിലേക്ക് വേഗത കുറച്ച് എത്തുന്നതിനിടയിലാണ് കാറിന് മുകളിൽ ഇടിവെട്ടേറ്റത്.പിന്നാലെ എത്തിയ കാറിന്റെ ഡാഷ്ക്യാമിൽ പതിഞ്ഞ വിഡിയോയാണിപ്പോൾ ഇപ്പോൾ പുറത്തുവന്നത്.

തീഗോളം പോലെ ഇടിവെട്ട് കാറിൽ പതിക്കുന്നത് വിഡിയോയിലുണ്ട്. മരണം വരെ സംഭവിക്കാവുന്ന അപകടത്തിൽ നിന്ന് വാഹനത്തിലുള്ളവർ രക്ഷപ്പെട്ടു. എസ്‌യുവിയുടെ ബാറ്ററി കത്തിപോയത് ഒഴിച്ചാൽ വാഹനത്തിനും വലിയ കേടുപാടുകളില്ല. ഭാഗ്യം കൊണ്ടു മാത്രമാണ് ജീവൻ‍‍‍‍പോകാതിരുന്നതെന്നാണ് വാഹനത്തിന്റെ ഡ്രൈവർ പറയുന്നത്. വിഡിയോ കാണാം.