പാട്ടിന്നവകാശി ആരാണെന്നറിയാം; ഇളയരാജയുടെ കേസില്‍ വിധി വരുമ്പോള്‍

ialayaraja
SHARE

ഇസൈജ്ഞാനി എന്ന വിശേഷണം ചേര്‍ത്തല്ലാതെ തമിഴ്മക്കള്‍ ഇളയരാജയുടെ പേര് പറയില്ല.  ഇസൈ പ്രേമിയെന്ന പോലെ ഒരു വ്യവഹാര പ്രിയനുമാണ് രാജ. അങ്ങനെയൊരു കേസിനിടയ്ക്കാണ് രാജ എല്ലാവര്‍ക്കും മുകളിലാണെന്ന് അദ്ദേഹത്തിന്‍റെ വക്കീല്‍ സതീഷ് പരാശരൻ മദ്രാസ് ഹൈക്കോടതിയില്‍ പറഞ്ഞതും വിവാദമായതും. ഇളയരാജക്ക് പണത്തോട് ആര്‍ത്തിയാണ്, ഇളയ രാജ അഹങ്കാരിയാണ് , ഇളയ രാജക്ക് പുതിയ തലമുറയോട് അസൂയയാണ് ..അങ്ങനെ കേള്‍ക്കാന്‍ സുഖമില്ലാത്ത ഒരുപാട് വര്‍ത്തമാനം ഇപ്പോള്‍ കേള്‍ക്കുന്നുണ്ട്.

എന്തിന് വേണ്ടിയാണ് ഇളയരാജ ഇങ്ങനെ കേസും വക്കാണവുമായി കോടതി കയറി ഇറങ്ങുന്നതെന്ന് അറിയണമല്ലോ. എല്ലാവര്‍ക്കും മേളിലല്ല ഇളയ രാജ എന്ന് ഹൈക്കോടതിയെക്കൊണ്ട് പറയിച്ച ഈ കേസിന്‍റെ വഴിയെ വച്ചു പിടിച്ചാല്‍ രാജ എന്താണ് ഉദ്ദേശിക്കുന്നതെന്ന് മനസിലാകും. മൗലികമായ ചോദ്യം ഇതാണ് ആരാണ് ഒരു സിനിമാ ഗാനത്തിന്‍റെ ഓഥര്‍ അഥവാ സൃഷ്ടാവ്? ആരാണ് ഒരു സിനിമാ പാട്ടിന്‍റെ അവകാശി? വിഡിയോ കാണാം:

Ilayaraja's controversial comments and copyright dispute 

MORE IN SPOTLIGHT
SHOW MORE