മനുഷ്യൻ ചന്ദ്രനിലെത്തിയിട്ട് അരനൂറ്റാണ്ട്; ഡൂഡിലുമായി ഗൂഗിൾ

 മനുഷ്യനേക്കാള്‍ എല്ലാകാര്യങ്ങളും ഒാര്‍ക്കുന്ന ആളാണ് ഗൂഗിള്‍. പ്രധാനപ്പെട്ട എല്ലാ സംഭവങ്ങള്‍ക്കും ഗൂഗിള്‍ ഡൂഡിള്‍സ് എന്ന പേരില്‍ ആ ദിവസത്തെ ഓര്‍മിക്കാറുണ്ട്. മനുഷ്യന്‍ ചന്ദ്രനെ കീഴടക്കിയിട്ട് അരനൂറ്റാണ്ട് തികയുന്ന വേളയില്‍ വ്യത്യസ്തമായൊരു ആനിമേറ്റഡ് വീഡിയോ ആണ് ഗൂഗിള്‍ ഡൂഡിളില്‍ എത്തിയിരിക്കുന്നത്.  

'ഹായ് ഞാന്‍ മൈക്ക് കോളിന്‍സ് അപ്പോളോ 11ലെ മൂന്നുയാത്രക്കാരിലൊരാള്‍. അന്‍പത് വര്‍ഷങ്ങള്‍ക്ക് മുമ്പ് വലിയ സാഹസികതക്കാണ് ഞങ്ങള്‍ മൂന്നു പേരും ഇറങ്ങിയത്.  ഭൂമിയിലെ പ്രതീക്ഷകള്‍ മുഴുവന്‍ ഞങ്ങളുടെ  ചുമലില്‍ . അന്‍പതു കൊല്ലം മുമ്പ് ആ യാത്രക്ക് ഇറങ്ങുമ്പോള്‍ വലിയ ചരിത്രത്തിലേക്കാണ് അപ്പോളോ 11 കുതിച്ചത് എന്ന് ഇന്നും വിശ്വസിക്കാന്‍ കഴിയുന്നില്ല'. ഡൂഡില്‍ തുടങ്ങുന്നത് ഈ വാക്കുകളിലാണ്.

നാലുദിവസം നീണ്ട ആ യാത്രയുടെ വിവിധ ഘട്ടങ്ങള്‍ രസകരമായി അവതരിപ്പിക്കുന്നു വി‍ഡിയോയില്‍ . നാലാംദിനം മനോഹരമായി തിളങ്ങുന്ന ഭൂമിയില്‍ ജൂലൈ 20 എന്ന തിയതിയില്‍ ചന്ദ്രനില്‍ ആസ്‍്ട്രോങും  ആല്‍‍ഡ്രിനും ചന്ദ്രനില്‍ ഇറങ്ങുമ്പോള്‍ ആങ്ങകലെ ആഹ്ലാദങ്ങള്‍ ഞാന്‍ കണ്ടുവെന്നും മൈക്ക് കോളിന്‍സ് പറയുന്നു . മനോഹരമായി ചിത്രീകരിച്ചിരിക്കുന്ന വിഡിയോയ്ക്ക് നാല് മിനിറ്റാണ് ദൈർഘ്യം.