ഗൂഗിളിന് 1337.76 കോടി പിഴ; നടപടി ആന്‍‍ഡ്രോയിഡ് ഫോണുകളെ ദുരുപയോഗം ചെയ്തതിന്

ചിത്രം; ഗൂഗിൾ

ഗൂഗിളിന് 1337.76 കോടി രൂപ പിഴ ചുമത്തി കോംപറ്റിഷൻ കമ്മിഷൻ ഓഫ് ഇന്ത്യ. ആന്‍ഡ്രോയ്ഡ് ആപ്ലിക്കേഷൻ അധിഷ്ഠിത മൊബൈൽ ഫോണുകളെ വാണിജ്യ താൽപര്യത്തിനായി ദുരുപയോഗം ചെയ്തതിനാണ് നടപടി. സൈബർ ഇടത്തിലെ സെർച്ചിങ്ങിലെ മേൽക്കോയ്മ നിലനിർത്താൻ ഗൂഗിൾ തെറ്റായ രീതികൾ പ്രയോഗിക്കുന്നതായി കണ്ടെത്തി. ഈ സാഹചര്യത്തിലാണ് പിഴ ചുമത്തിയത്. ആൻഡ്രോയ്ഡ് ഫോണുകളിൽ നിർമാണ വേളയിൽ തന്നെ സെർച്ച് എഞ്ചിൻ ഡീഫോൾട്ടാക്കാൻ ഗൂഗിൾ പ്രേരിപ്പിക്കുന്നുവെന്നായിരുന്നു 2019ൽ കോംപറ്റീഷൻ കമ്മിഷന് ലഭിച്ച പരാതി. ന്യായമല്ലാത്ത വിപണന രീതികള്‍ പാടില്ലെന്നും കോംപറ്റീഷന്‍ കമ്മീഷന്‍ മുന്നറിയിപ്പ് നല്‍കി. ഗൂഗിളിന്റെ സെര്‍ച്ച് എഞ്ചിന്‍ ഉപയോഗിക്കാന്‍ ഒരു സാമ്പത്തിക ഓഫറുകളും  സ്മാര്‍ട്ട് ഫോണ്‍ നിര്‍മ്മാതാക്കള്‍ക്ക് നല്‍കരുതെന്നും കമ്മീഷന്‍ നിര്‍ദേശിച്ചു. വിഷയത്തില്‍ ഗൂഗിള്‍ ഇന്ത്യ പ്രതികരണം നടത്തിയിട്ടില്ല.

CCI fines Google Rs 1,338 crore for anti-competitive practices