വണ്ടിയിടിച്ച കുഞ്ഞിനെ രക്ഷിക്കാന്‍ സഹായത്തിന് നിലവിളിച്ചോടുന്ന അമ്മ നായ: വിഡിയോ

കാണുന്നവരുടെ ഉള്ളുലഞ്ഞ് പോകും ഇൗ അമ്മയുടെ കരച്ചിൽ കണ്ടാൽ. അത്രത്തോളം ഹൃദയഭേദകമാണ് ഇൗ അമ്മ നായയുടെ പ്രവൃത്തി. വാഹനമിടിച്ച് പരുക്കേറ്റ കുഞ്ഞിനെ രക്ഷിക്കാൻ അതുവഴി പോയ വാഹനങ്ങളുടെ പിന്നാെല നിലവിളിച്ച് ഒാടുകയാണ് ഇൗ നായ. ഫിലിപ്പിൻസിൽ നിന്നുള്ള ഇൗ വിഡിയോ സോഷ്യൽ ലോകത്തും കണ്ണീരാവുകയാണ്. 

കുറച്ച് നാളായി അമ്മ നായയും  കുഞ്ഞുങ്ങളും ഇൗ തെരുവിൽ സ്ഥിരം കാഴ്ചക്കാരാണ്. ഭക്ഷണം തേടി അമ്മ പുറത്തേക്കിറങ്ങിയ സമയത്ത് റോഡിലിറങ്ങിയ കുഞ്ഞിനെ വാഹനം ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഇടിച്ച വാഹനം നിർത്താതെ പോയി. തിരികെയെത്തിയ അമ്മ കാണുന്നത് തെരുവിന്റെ ഒാരത്ത് ചോരയൊലിപ്പിച്ച് കിടക്കുന്ന കുഞ്ഞിനെയാണ്. കരഞ്ഞു കൊണ്ട് അതുവഴി പോയ വാഹനങ്ങൾക്ക് പിന്നാലെ നായ ഒാടിയെങ്കിലും ആരും വണ്ടി നിർത്തിയില്ല. തെരുവിൽ കിടന്ന് ആ നായക്കുട്ടിയുടെ ജീവനും നഷ്ടമായി. 

സമീപത്തുണ്ടായിരുന്ന ആരോ മൊബൈൽ ഫോണിൽ പകർത്തിയ ദൃശ്യങ്ങൾ വൈറലാകുമ്പോള്‍ ഇൗ ദൃശ്യം പകർത്തിയ വ്യക്തിക്ക് ആ നായക്കുട്ടിയുടെ ജീവൻ രക്ഷിക്കാമായിരുന്നില്ലേ എന്ന വിമർശനവും ഉയരുന്നുണ്ട്.