ആസ്തി 200 കോടി വേണം; മകള്‍ക്ക് പങ്കാളിയെ കണ്ടെത്താന്‍ മൂന്നുലക്ഷം ചിലവഴിച്ച് പിതാവ്

wedding
പ്രതീകാത്മക ചിത്രം
SHARE

മക്കള്‍ക്ക് അനുയോജ്യരായ പങ്കാളിയെ കണ്ടെത്താന്‍ മാതാപിതാക്കള്‍ ഇന്ന് ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്നത് മാട്രിമോണി സൈറ്റുകളെയാണ്. ഇപ്പോഴിതാ, മകള്‍ക്ക് വരനെ കണ്ടെത്താന്‍ മൂന്നു ലക്ഷം രൂപ ചിലവഴിച്ച് പിതാവാണ് സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയാവുന്നത്. 

വെറുമൊരു പങ്കാളിയെയല്ല പിതാവ് മകള്‍ക്കായി തിരഞ്ഞത്. പകരം 200 കോടിലധികം ആസ്തിയുള്ള വരനെയാണ് മകള്‍ക്കായി അന്വേഷിക്കുന്നത്. വിവാഹം ആലോചിക്കുന്ന യുവതിയുടെ സുഹൃത്താണ് ഈക്കാര്യം എക്സ് പ്ലാറ്റ്ഫോമില്‍ പങ്കുവച്ചത്.  എന്നാല്‍ ഫീസ് അടച്ച പ്ലാറ്റ്‌ഫോം ഏതാണ് എന്ന് പോസ്റ്റില്‍ വ്യക്തമാക്കിയിട്ടില്ല.

പോസ്റ്റ് വന്നതിനു പിന്നാലെ നിരവധി കമന്‍റുകളാണ് ലഭിക്കുന്നത്. വിവാഹം ആലോചിക്കുന്ന പെണ്‍കുട്ടിയുടെയും സമ്പത്ത് നോക്കി വേണം വിവാഹമാലോചിക്കാന്‍ എന്നാണ് ഒരു കൂട്ടരുടെ കമന്‍റുകള്‍. വിവാഹത്തിന് ചിലവാക്കുന്ന പണത്തിന്‍റെ ഒരു ശതമാനം പോലും വരില്ല മൂന്നു ലക്ഷം രൂപയെന്നും അതിനാല്‍ പരസ്യത്തിനായി ചിലവിട്ട തുക സാധാരണമാണെന്നും മറ്റൊരു കൂട്ടരും അഭിപ്രായപ്പെട്ടു. വിവാഹാലോചന അന്വേഷിച്ച പ്ലാറ്റ്‌ഫോം ഏതാണ് അറിയാനുള്ള ആകാംഷയുള്ളവരും കൂട്ടത്തിലുണ്ട്. 

MORE IN SPOTLIGHT
SHOW MORE