‘മുള്ളാൻ മുട്ടിയിരിക്കുന്ന ഒന്നാം ക്ലാസുകാരന്‍’; രാഹുൽ ഈശ്വറിനെ പരിഹസിച്ച് ശാരദക്കുട്ടി

ശബരിമല വിഷയത്തിൽ ചാനൽ ചർച്ചകളിൽ പങ്കെടുക്കുന്ന രാഹുൽ ഈശ്വറിനെ പരിഹസിച്ച് എഴുത്തുകാരി എസ്.ശാരദക്കുട്ടി. വിഡ്ഡിത്തം മാത്രം പറഞ്ഞ് മറ്റൊരാൾ സംസാരിക്കാൻ തുടങ്ങുമ്പോൾ ഇരിപ്പുറക്കാതെ അക്ഷമനാകുന്ന രാഹുൽ ഈശ്വറിനെ കാണുമ്പോൾ ഒന്നാം ക്ലാസുകാരനെ ഓർമ്മ വരുന്നു. ദേശീയ ചാനലുകളിൽ ചർച്ച ചെയ്ത് തഴക്കവും പഴക്കവും വന്നിട്ടും ഈ പയ്യനെന്താ വളർച്ചയെത്താത്തത് എന്ന് ശാരദക്കുട്ടി പറയുന്നു. 

കുറിപ്പ് വായിക്കാം:

എത്ര സമയം സംസാരിക്കാൻ അനുവദിച്ചാലും അപ്പോഴൊക്കെ വിഡ്ഢിത്തം മാത്രം പറഞ്ഞിട്ട്, മറ്റൊരാൾ സംസാരിക്കുവാൻ തുടങ്ങുമ്പോൾ മുതൽ ഇരിപ്പുറയ്ക്കാതെ ചൂണ്ടുവിരലും പൊക്കിപ്പിടിച്ച് അക്ഷമനാകുന്ന രാഹുലീശ്വറിനെ കാണുമ്പോൾ മുള്ളാൻ മുട്ടിയിരിക്കുന്ന ഒരു ഒന്നാം ക്ലാസ് കാരനെന്നാണ് എനിക്കു തോന്നുന്നത്..

'അഭിലാഷിനേക്കാൾ മുന്നേ നാഷനൽ ചാനലുകളിൽ വരെ ചർച്ച ചെയ്ത് തഴക്കവും പഴക്കവും' വന്നിട്ടും ഈ പയ്യനെന്താ വളർച്ചയെത്താത്തത്?