‘കല്യാണത്തെ ട്രോളുന്നത് ഭാരത സംസ്കാരമല്ല’; വീണക്കും റിയാസിനും ആശംസ: കുറിപ്പ്

മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയും ഡിവൈഎഫ്ഐ നേതാവ് പി എ മുഹമ്മദ് റിയാസും തമ്മിലുള്ള വിവാഹവാർത്തയിൽ പ്രതികരിച്ച രാഹുൽ ഈശ്വർ. ഇരുവരെയും ആശംസിക്കുന്നതിനൊപ്പം വിവാഹത്തിനെതിരെ ഉയരുന്ന ട്രോളുകളെ വിമർശിക്കുകയും ചെയ്താണ് രാഹുൽ രംഗത്തെത്തിയത്. 

വിവാഹം ജീവിതത്തിലെ വളരെ സ്വകാര്യവും പ്രധാനവും മംഗളകരവും ആയ ഒരു മുഹൂർത്തം ആണ്. കല്യാണത്തെ ട്രോളുന്നത് ഭാരത സംസ്കാരം അല്ല. റിയാസിനേയും, വീണയെയും പരിചയപ്പെട്ടിട്ടുണ്ട്. രണ്ടു വളരെ നല്ല മനുഷ്യർ. രണ്ടു പേർക്കും പ്രാർത്ഥനകൾ നേരുന്നു എന്നാണ് ഫെയ്സ്ബുക്കിലൂെട കുറിച്ചിരിക്കുന്നത്. 

രാഹുൽ ഈശ്വറിന്റെ കുറിപ്പ്: വിവാഹം ജീവിതത്തിലെ വളരെ സ്വകാര്യവും പ്രധാനവും മംഗളകരവും ആയ ഒരു മുഹൂർത്തം ആണ് - കല്യാണത്തെ ട്രോളുന്നത് ഭാരത സംസ്കാരം അല്ല. 

റിയാസിനേയും, വീണയെയും പരിചയപ്പെട്ടിട്ടുണ്ട്. രണ്ടു വളരെ നല്ല മനുഷ്യർ. രണ്ടു പേർക്കും പ്രാർത്ഥനകൾ നേരുന്നു. ദൈവം പുതിയൊരു യാത്രക്ക് അനുഗ്രഹിക്കട്ടെ. ബഹുമാനപെട്ട യുവ നേതാവ് റിയാസ്, സഖാവ് ശ്രീ പിണറായി വിജയൻന്റെ മകൾ IT വിദഗ്ദ്ധ ആയ വീണ എന്നിവർക്കു എല്ലാ മംഗളങ്ങളും നേരുന്നു. ദൈവാനുഗ്രഹം ഉണ്ടാകട്ടെ.

ചില ആൾകാർ Whatsapp, ഫേസ്ബുക് ൽ ഒക്കെ അവരുടെ സ്വകാര്യ ജീവിതം, കല്യാണം ഇതിനെ ഒക്കെ ട്രോൾ ചെയുന്നത് കണ്ടു. കഷ്ടം, പരമകഷ്ടം.... രാഷ്ട്രീയമാകാം, രാഷ്ട്രീയാഭാസം ആകരുത്.