വടക്കിൻറെ മണ്ണിൽ ഇനി തെയ്യങ്ങൾ ഉറഞ്ഞുതുള്ളും; തെയ്യക്കാലത്തിന് തുടക്കം

ഉത്തരകേരളത്തില്‍ മറ്റൊരു തെയ്യക്കാലത്തിനു കൂടി തുടക്കമായി. കാസര്‍കോട് നീലേശ്വരം അഞ്ഞൂറ്റമ്പലം വീരര്‍ കാവിലെ കളിയാട്ടത്തോടെയാണ് വടക്കിന്റെ മണ്ണില്‍ തെയ്യക്കൊലങ്ങളുടെ ചിലമ്പൊലി ഉയര്‍ന്നത്. നാലുമാസത്തെ ഇടവേളയ്ക്കുശേഷം ഇനി തട്ടകങ്ങളില്‍ ആളും ആരവവും നിറയും.  നിലേശ്വരത്തെ പ്രസിദ്ധമായ ക്ഷേത്രമാണ് അഞ്ഞുറ്റമ്പലം വീരര്‍ കാവ്. ഈ ക്ഷേത്രമുറ്റത്തു നിന്ന് കേരളത്തിലെ തെയ്യക്കാലം തുടങ്ങുന്നു. ഒരേദിവസം വിവിധ ദേവത സങ്കല്‍പങ്ങള്‍ കെട്ടിയാടുന്നു എന്ന പ്രത്യേകതയും ഇവിടെയുണ്ട്. മുവാളംകുഴി ചാമുണ്ടി, ചൂളിയാര്‍ ഭഗവതി, ഗുളികന്‍, വിഷ്ണുമൂത്തി, പടവീരന്‍, പാടാര്‍ക്കുളങ്ങര ഭഗവതി എന്നിങ്ങനെ ആറു തെയ്യക്കോലങ്ങളാണ് നാടിന് അനുഗ്രഹം ചൊരിയാന്‍ ഒരൊറ്റദിവസം ഇവിടെ തുള്ളിയുറയുന്നത്.

രാവിലെ പതിനൊന്ന് മണിയോടെയായിരുന്നു പാടാര്‍ക്കുളങ്ങര ഭഗവതിയുടെ പുറപ്പാട്. ചുവന്ന പട്ടുടുത്ത് ചമയങ്ങള്‍ ചാര്‍ത്തിയെത്തിയെത്തിയ ഭഗവതിയുടെ അനുഗ്രഹത്തിനായി ഭക്തര്‍ കാത്തിരുന്നു. മേളത്തിന്റെ കയറ്റിറക്കങ്ങളില്‍ തുള്ളിയുറഞ്ഞ് കാവിനെ വലംവച്ചശേഷം അരിയും പൂവുമെറിഞ്ഞ് ഭക്തര്‍ക്കുമേല്‍ കാവിലമ്മ അനുഗ്രഹവര്‍ഷം ചൊരിഞ്ഞു. പിന്നേയും തിക്കിതിരക്കിയെത്തിയവര്‍ക്ക് മഞ്ഞള്‍ പ്രസാദത്തോടൊപ്പം നന്മകള്‍ നേര്‍ന്നു.  

ഉത്തരകേരളത്തിലെ ആദ്യ കളിയാട്ടമായതുകൊണ്ടു തന്നെ സമീപജില്ലയായ കണ്ണൂരില്‍ നിന്നടക്കം നിരവധി ഭക്തരാണ് ക്ഷേത്രത്തിലെത്തിയത്. തുലാം പത്തു മുതലാണ് വടക്കേ മലബാറിലെ കാവുകളിലും, ക്ഷേത്രങ്ങളിലും കളിയാട്ടക്കാലം തുടങ്ങുന്നത്.ആചാരനുഷ്ഠനങ്ങള്‍ക്കപ്പുറം ഒരു ദേശത്തിന്റെ സംസ്ക്കാരവും പൈതൃകവുമെല്ലാം ചേരുന്ന ഒരു കലാരൂപം കൂടിയാണ് തെയ്യം.നാടിന്റെ ഐശ്വര്യത്തിനും കാര്‍ഷിക സമൃദ്ധിക്കുമായി ഇനി ഇടവമാസം പകുതിവരെ വടക്കിന്റെ  മണ്ണില്‍ തെയ്യങ്ങള്‍ ഉറഞ്ഞു തുള്ളും. ഉത്തരകേരളത്തില്‍ മറ്റൊരു തെയ്യക്കാലത്തിനു കൂടി തുടക്കമായി. കാസര്‍കോട് നീലേശ്വരം അഞ്ഞൂറ്റമ്പലം വീരര്‍ കാവിലെ കളിയാട്ടത്തോടെയാണ് വടക്കിന്റെ മണ്ണില്‍ തെയ്യക്കൊലങ്ങളുടെ ചിലമ്പൊലി ഉയര്‍ന്നത്. നാലുമാസത്തെ ഇടവേളയ്ക്കുശേഷം ഇനി തട്ടകങ്ങളില്‍ ആളും ആരവവും നിറയും.  നിലേശ്വരത്തെ പ്രസിദ്ധമായ ക്ഷേത്രമാണ് അഞ്ഞുറ്റമ്പലം വീരര്‍ കാവ്. ഈ ക്ഷേത്രമുറ്റത്തു നിന്ന് കേരളത്തിലെ തെയ്യക്കാലം തുടങ്ങുന്നു. ഒരേദിവസം വിവിധ ദേവത സങ്കല്‍പങ്ങള്‍ കെട്ടിയാടുന്നു എന്ന പ്രത്യേകതയും ഇവിടെയുണ്ട്. മുവാളംകുഴി ചാമുണ്ടി, ചൂളിയാര്‍ ഭഗവതി, ഗുളികന്‍, വിഷ്ണുമൂത്തി, പടവീരന്‍, പാടാര്‍ക്കുളങ്ങര ഭഗവതി എന്നിങ്ങനെ ആറു തെയ്യക്കോലങ്ങളാണ് നാടിന് അനുഗ്രഹം ചൊരിയാന്‍ ഒരൊറ്റദിവസം ഇവിടെ തുള്ളിയുറയുന്നത്.

രാവിലെ പതിനൊന്ന് മണിയോടെയായിരുന്നു പാടാര്‍ക്കുളങ്ങര ഭഗവതിയുടെ പുറപ്പാട്. ചുവന്ന പട്ടുടുത്ത് ചമയങ്ങള്‍ ചാര്‍ത്തിയെത്തിയെത്തിയ ഭഗവതിയുടെ അനുഗ്രഹത്തിനായി ഭക്തര്‍ കാത്തിരുന്നു. മേളത്തിന്റെ കയറ്റിറക്കങ്ങളില്‍ തുള്ളിയുറഞ്ഞ് കാവിനെ വലംവച്ചശേഷം അരിയും പൂവുമെറിഞ്ഞ് ഭക്തര്‍ക്കുമേല്‍ കാവിലമ്മ അനുഗ്രഹവര്‍ഷം ചൊരിഞ്ഞു. പിന്നേയും തിക്കിതിരക്കിയെത്തിയവര്‍ക്ക് മഞ്ഞള്‍ പ്രസാദത്തോടൊപ്പം നന്മകള്‍ നേര്‍ന്നു.  

ഉത്തരകേരളത്തിലെ ആദ്യ കളിയാട്ടമായതുകൊണ്ടു തന്നെ സമീപജില്ലയായ കണ്ണൂരില്‍ നിന്നടക്കം നിരവധി ഭക്തരാണ് ക്ഷേത്രത്തിലെത്തിയത്. തുലാം പത്തു മുതലാണ് വടക്കേ മലബാറിലെ കാവുകളിലും, ക്ഷേത്രങ്ങളിലും കളിയാട്ടക്കാലം തുടങ്ങുന്നത്.ആചാരനുഷ്ഠനങ്ങള്‍ക്കപ്പുറം ഒരു ദേശത്തിന്റെ സംസ്ക്കാരവും പൈതൃകവുമെല്ലാം ചേരുന്ന ഒരു കലാരൂപം കൂടിയാണ് തെയ്യം.നാടിന്റെ ഐശ്വര്യത്തിനും കാര്‍ഷിക സമൃദ്ധിക്കുമായി ഇനി ഇടവമാസം പകുതിവരെ വടക്കിന്റെ  മണ്ണില്‍ തെയ്യങ്ങള്‍ ഉറഞ്ഞു തുള്ളും.