വിഷുക്കാഴ്ചയെ സമ്പന്നമാക്കാനായി കൃഷ്ണവിഗ്രഹങ്ങൾ

വിഷുക്കാഴ്ചയെ സമ്പന്നമാക്കാനായി കൃഷ്ണവിഗ്രഹങ്ങളെത്തിത്തുടങ്ങി. വിഗ്രഹങ്ങളിലെ വ്യത്യസ്തതയാണ്  ഇത്തവണത്തെ പ്രത്യേകത. നൂറ് മുതല്‍ മുപ്പതിനായിരം രൂപവരെയാണ് വില. 

വരും നാളുകള്‍ ഐശ്വര്യപൂര്‍ണമാക്കാന്‍ ഭഗവാനെത്തേടി ഭക്തര്‍ ഇറങ്ങിത്തുടങ്ങി. മയില്‍പ്പീലിക്കിടയിലൂടെ കണ്ണന്റെ ചെറുപുഞ്ചിരി കണ്ടു തന്നെ തുടങ്ങണം പുതുവര്‍ഷം. ഓരോ കൃഷ്ണവിഗ്രഹത്തിനും ഒാരോ ഭാവമാണ്. കാഴ്ചയില്‍ സുന്ദരമേതെന്ന സംശയമാണ് വാങ്ങാനെത്തുന്നവര്‍ക്ക്. ചിലര്‍ കൃഷ്ണനെ ഒന്ന് വാരിയെടുത്ത് നോക്കി. സര്‍വൈശ്വര്യങ്ങളുടെ പ്രഭ ചൊരിയുന്ന കൃഷ്ണവിഗ്രഹം തൊട്ടും തലോടിയും മനസിലാക്കുകയാണ്. പലനിറത്തിലും ഭാവത്തിലുമുള്ള വിഗ്രഹങ്ങളാണ് ഇത്തവണത്തെ പ്രത്യേകത. ബ്രാസ്, ബ്ലാക്ക് മെറ്റല്‍, ക്രിസ്ററല്‍, എന്നിവയില്‍ തീര്‍ത്ത വിഗ്രഹങ്ങള്‍ക്കാണ് ആവശ്യക്കാരെറെ.  മാര്‍ബിളില്‍ തീര്‍ത്ത കൃഷ്ണവിഗ്രഹമാണ് ഈ വര്‍ഷത്തെ മുഖ്യആകര്‍ഷണം. 

 ഡല്‍ഹി, ആഗ്ര, അലിഗഡ് പൂനെ എന്നിവിടങ്ങളില്‍ നിന്നെത്തിച്ചവയാണ് കൃഷ്ണവിഗ്രഹങ്ങളില്‍ ഭൂരിഭാഗവും. 

പ്ലാസ്റ്റോപ്ലാരിസില്‍ നിര്‍മിച്ച് റോഡരികില്‍ വില്‍ക്കുന്ന വിഗ്രഹങ്ങളേക്കാള്‍ ഇവയ്ക്ക ഗുണമേന്മയുണ്ടെന്നതാണ് പ്രത്യേകത. വിഷുവടുക്കുമ്പോള്‍ കൃഷ്ണവിഗ്രഹങ്ങളുടെ വില്‍പ്പന ഇനിയും വര്‍ധിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.