തൃഷയ്ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി നിർമാതാവ്. സാമി 2 വിൽ നിന്ന് തൃഷ പിന്മാറിയതാണ് നിർമാതാവിനെ വെട്ടിലാക്കിയത്. സിനിമയുടെ ചിത്രീകരണം തുടങ്ങാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് തൃഷയുടെ പിന്മാറ്റം.
തമിഴ്നാട്ടിൽ സൂപ്പർ ഹിറ്റായ ചിത്രമാണ് സാമി. വിക്രം തൃഷ താരജോഡികളുടെ എക്കാലത്തേയും മികച്ച കഥാപാത്രമാണ് ഇൗ സിനിമയിലേത്. എന്നാൽ സാമി 2 വിലെ തിരക്കഥ ഇഷ്ടമായില്ലെന്നാണ് തൃഷയുടെ ആരോപണം.
തൃഷ തന്നെ ചതിച്ചെന്നും തൃഷയുടെ പിന്മാറ്റം തനിക്ക് സാമ്പത്തിക നഷ്ടമുണ്ടാക്കിയെന്നാരോപിച്ച് നിർമാതാക്കളുടെ സംഘടനയ്ക്ക് ഇയാൾ പരാതി നൽകിയിട്ടുണ്ട്. കീർത്തി സുരേഷിനെയാണ് തൃഷയ്ക്ക് പകരം നായികയായി തീരുമാനിച്ചിരിക്കുന്നത്.