നിധി കായ്ച്ച പ്ലാവ്!! കർഷകൻ കിട്ടിയത് ലക്ഷങ്ങൾ

പാടത്തും തൊടിയിലുമൊക്കെ പൂർവികർ കുഴിച്ചിട്ട നിധിയെക്കുറിച്ച് കേട്ടിട്ടില്ലേ? അതുപോലെയൊരു നിധി കിട്ടിയ സന്തോഷത്തിലാണ് കര്‍ണാടകയിലെ തുമാകുരു ജില്ലയില്‍ ചെലൂര്‍ ഗ്രാമത്തിലുള്ള എസ്.എസ്. പരമേശ എന്ന കർഷകൻ. പരമേശയ്ക്ക് അഞ്ച് വയസ് പ്രായമുള്ളപ്പോൾ അച്ഛൻ സിദ്ദപ്പ നട്ട അപൂർവയിനം പ്ലാവാണ് മകന്റെ നാൽപതാം വയസിൽ നിധിയായി മാറിയത്. ഈ പ്ലാവില്‍ കായ്ക്കുന്നതു മറ്റെങ്ങും ഇന്നേവരെ കണ്ടിട്ടില്ലാത്ത ഇനം കുഞ്ഞന്‍ ചക്കയാണ്.

ചുളകള്‍ക്കു ചുവപ്പുനിറം, രുചിയിലും പോഷകഗുണത്തിലും കെങ്കേമം, സാധാരണ ചക്കകള്‍ക്ക് 10-20 കിലോഗ്രാം ഭാരമുള്ളപ്പോള്‍ ഈ ചക്കയുടെ ഭാരമോ, ഏറിയാല്‍ 2.5 കിലോഗ്രാം. ചക്കയുടെ സവിശേഷതയറിഞ്ഞ് കൂട്ടുകാരും ബന്ധുക്കളുമടക്കം ഏറെ ആവശ്യക്കാരെത്തിയതോടെ പരമേശയുടെ പ്ലാവ് നാട്ടില്‍ താരമായി. ഒരു ചക്കപോലും ഇന്നുവരെ വിറ്റിട്ടില്ല. ചോദിക്കുന്നവർക്കെല്ലാം സൗജന്യമായി നൽകുകയായിരുന്നു പതിവ്. അങ്ങനെ പ്ലാവിന്റെ ഖ്യാതി ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോര്‍ട്ടികള്‍ച്ചറല്‍ റിസര്‍ച്ചിലും എത്തി.

ഈ അപൂര്‍വയിനം പ്ലാവിന്റെ വംശവര്‍ധനയ്ക്കുള്ള മാര്‍ഗമറിയാതിരുന്ന പരമേശയ്ക്ക് ഇതിനുള്ള പരിഹാരവും ഇവർ കണ്ടെത്തി കൊടുത്തു. ഒപ്പം പത്തു ലക്ഷം രൂപയും. തനിമ നഷ്ടപ്പെടാതെ, ഗ്രാഫ്റ്റിങ്ങിലൂടെ പ്ലാവിന്‍ െതെകള്‍ ഉത്പാദിപ്പിക്കാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് പരമേശയുമായി ധാരണാപത്രം ഒപ്പിട്ടു. ഇതനുസരിച്ച്, ഉത്പാദിപ്പിക്കുന്ന െതെകള്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പേരില്‍ വില്‍ക്കുക മാത്രമല്ല, വരുമാനത്തിന്റെ 75 ശതമാനം പരമേശയ്ക്കു നല്‍കും.

പ്ലാവിന്റെ ജനിതക അവകാശവും പരമേശയ്ക്കാണ്. പ്ലാവ് നട്ട പിതാവിന്റെ സ്മരണയ്ക്കായി ഈ ഇനത്തിനു ''സിദ്ദു''വെന്ന പേരിട്ടതും ഇന്‍സ്റ്റിറ്റ്യൂട്ട് തന്നെ. സിദ്ദു പ്ലാവിന്‍െതെകള്‍ക്കായി ഇപ്പോള്‍തന്നെ 10,000 ഓര്‍ഡറുകള്‍ ലഭിച്ചതായി ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ എം.ആര്‍. ദിനേശ് പറഞ്ഞു. രണ്ടു മാസത്തിനകം ഔപചാരികവില്‍പന ആരംഭിക്കും. ധാരണാപത്രപ്രകാരം, 10,000 െതെകള്‍ വില്‍ക്കുമ്പോള്‍തന്നെ പരമേശയുടെ െകെവശം 10 ലക്ഷം രൂപയെത്തിച്ചേരും.

സിദ്ദു ചക്കയുടെ ഔഷധഗുണം സംബന്ധിച്ച പഠനങ്ങള്‍ നടക്കുന്നതേയുള്ളൂ. എന്നാല്‍, ഇതിന്റെ ചുളകള്‍ ആന്റി ഓക്‌സിഡന്റുകളാല്‍ സമ്പുഷ്ടമാണെന്നും െലെകോപിന്‍ എന്ന പോഷകത്തിന്റെ അളവ് 100 ഗ്രാം ചുളയില്‍ രണ്ട് മില്ലിഗ്രാമാണെന്നും ബയോ-കെമിക്കല്‍ പരിശോധനയില്‍ കണ്ടെത്തി. സാധാരണയിനം ചക്കയില്‍ ഇതു 0.2 മില്ലിഗ്രാം മാത്രമാണ്.