അമേരിക്കന്‍ ഫുട്ബാള്‍ താരവും വിവാദനായകനുമായ ഒ.ജെ.സിംസണ്‍ അന്തരിച്ചു

Former NFL football star O.J. Simpson appears via video for his parole hearing at the Lovelock Correctional Center in Lovelock, Nev., on July 20, 2017 (File Image)

അമേരിക്കന്‍ ചരിത്രത്തിലെ എക്കാലത്തെയും വലിയ വിവാദനായകന്‍ ഒ.ജെ.സിംസണ്‍ അന്തരിച്ചു. അമേരിക്കന്‍ ഫുട്ബോളിലെ ഇതിഹാസമായി വളര്‍ന്ന ഒ.ജെ.സിംസന്റെ പതനം അതിവേഗവും നാടകീയവുമായും ആയിരുന്നു. 73ാം വയസില്‍ അര്‍ബുദബാധിതനായാണ് സിംസന്റെ അന്ത്യം.

ഫുട്ബോളും ഷോ ബിസിനസും അമേരിക്കന്‍ ഹൃദയങ്ങളില്‍ പ്രതിഷ്ഠിച്ച ഇതിഹാസത്തിന്റെ പതനത്തിലേയ്ക്കുള്ള വഴി ലോകം തല്‍സമയം ടെലിവിഷനിലൂടെ കണ്ടു. മുന്‍ ഭാര്യയുടെയും സുഹൃത്തിന്റെയും കൊലപാതകത്തില്‍ പ്രതിയായ ഒ.ജെ.സിംസണെ അറസ്റ്റുചെയ്യാനാന്‍ കാറിലും ഹെലികോപ്റ്ററിലും പിന്തുടര്‍ന്ന് പൊലീസ്, എന്‍ബിഎ ഫൈനല്‍ സംപ്രേഷണം വരെ നിര്‍ത്തിവച്ച് കാര്‍ ചേസ് തല്‍സമയം സംപ്രേഷണം ചെയ്ത് മാധ്യമങ്ങള്‍. രാജ്യാന്തര ശ്രദ്ധ ഒ.ജെ.സിംസണിലേയ്ക്ക് ചുരുങ്ങിയ മാസങ്ങള്‍. ലോകശ്രദ്ധകൊണ്ട് ട്രയല്‍ ഓഫ് ദ സെഞ്ചുറി എന്ന ഓമനപ്പേര് ലഭിച്ച വിചാരണ നീണ്ടത് പതിനൊന്ന് മാസം. സിംസണ് വേണ്ടി കോടതിയില്‍ വാദിച്ചത് റോബര്‍ട് കര്‍ദാഷിയന്‍ ഉള്‍പ്പടുന്ന ഡ്രീം ടീം. ഒടുക്കം തെളിവുകളുടെ അഭാവത്തില്‍ കുറ്റക്കാരനല്ലെന്ന് വിധി.

കൊല്ലപ്പെട്ടവരുടെ കുടുംബം നിയമപോരാട്ടം തുടര്‍ന്നതോടെ സിംസണ്‍ ഒന്‍പത് വര്‍ഷക്കാലം ജയിലില്‍ കിടന്നു. ബഫലോ ബില്‍സ് താരമായിരുന്ന ഒ.ജെ.സിംസണ്‍ എക്കാലത്തെയും മികച്ച അമേരിക്കന്‍ ഫുട്ബോള്‍ താരമായി പരിഗണിക്കപ്പെട്ടിടത്തുനിന്നാണ് നിലംപതിച്ചത്. 

Former American football player OJ Simpson died of cancer