അമേരിക്കന്‍ സര്‍വകലാശാലകളില്‍ ഗാസ യുദ്ധവിരുദ്ധ വിദ്യാര്‍ഥി പ്രക്ഷോഭം തുടരുന്നു

ഗാസ യുദ്ധവിരുദ്ധ വിദ്യാര്‍ഥി പ്രക്ഷോഭത്തിന്‍റെ ഭാഗമായി ന്യൂയോര്‍ക്കില്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ മുന്നൂറിലേറെപേര്‍ അറസറ്റില്‍. കൊളംബിയ സര്‍വകലാശാലയിലും സിറ്റി കോളജ് ക്യാംപസുകളിലും നടന്ന റാലികളിലാണ് പൊലീസ് നടപടി. പ്രതിഷേധക്കാര്‍ കയ്യേറിയ കൊളംബിയയിലെ ഹാമില്‍ട്ടണ്‍ ഹാള്‍ പൊലീസ് ഒഴിപ്പിച്ചു. പ്രതിഷേധക്കാരെ േനരിടാന്‍ ക്യാംപസിലേക്ക് പൊലീസിനെ വിളിച്ച നടപടിക്കെതിരെയും പ്രതിഷേധം ശക്തം. ലോസ് ഏഞ്ചല്‍സിലെ കാലിഫോണിയ സര്‍വകലാശാലയിലും പ്രതിഷേധിക്കാരുടെ സംഘങ്ങള്‍ ഏറ്റുമുട്ടി. ഗാസയിലെ അധിനിവേശത്തിനെതിരെ പ്രതിഷേധിക്കുന്ന വിദ്യാര്‍ഥികള്‍ ചൊവ്വാഴ്ച രാത്രിയാണ് കൊളംബിയ സര്‍വകലാശാലയുടെ ഹാമില്‍ട്ടണ്‍ ഹാള്‍ പിടിച്ചെടുത്തത്. പ്രതിഷേധിക്കാരെ സസ്പെന്‍ഡ് ചെയ്ത സര്‍വകലാശാല നടപടിയാണ് വന്‍ പ്രക്ഷോഭമായി മാറിയത്. വിസ്കോന്‍സെന്‍–മാഡസന്‍ സര്‍വകലാശാലയിലും പൊലീസും പ്രതിഷേധക്കാരും ഏറ്റുമുട്ടി.

Gaza; Anti-war student protests continue at American universities