11കാരന് നേരേ ലൈംഗികാതിക്രമം; സ്‌കൂള്‍ അധ്യാപിക അറസ്റ്റില്‍

ചിത്രം: എക്സ്

വിദ്യാര്‍ഥിക്ക് നേരേ ലൈംഗികാതിക്രമം നടത്തിയെന്ന കേസില്‍ സ്‌കൂള്‍ അധ്യാപിക അറസ്റ്റില്‍. അമേരിക്കയിലെ വിസ്‌കോണ്‍സിനിലാണ് സംഭവം. 24കാരിയായ മാഡിസണ്‍ ബെര്‍ഗ്മാന്‍ എന്ന  എലിമെന്ററി സ്‌കൂള്‍ അധ്യാപികയാണ് അറസ്റ്റിലായത്. മാഡിസണിന്‍റെ വിവാഹം മൂന്ന് മാസത്തിന് ശേഷം നടക്കാനിരിക്കെയാണ് ലൈംഗികാതിക്രമ കേസില്‍ ഇവര്‍ അറസ്റ്റിലായതെന്നാണ് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

അഞ്ചാംക്ലാസ് വിദ്യാര്‍ഥിയായ 11കാരനെയാണ് അധ്യാപികയായ മാഡിസണ്‍ ലൈംഗികമായി ചൂഷണം ചെയ്തത്. 11കാരന്‍ അധ്യാപികയുമായി നിരന്തരം ഫോണില്‍ സംസാരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് കുട്ടിയുടെ അമ്മയ്ക്ക് സംശയം തോന്നിത്തുടങ്ങിയത്. തുടര്‍ന്ന് മകന്‍റെ ഫോണ്‍ പരിശോധിക്കുകയും മകനും അധ്യാപികയുമായുളള മെസേജികള്‍ കണ്ടെത്തുകയും ചെയ്തതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ഇതോടെ കുട്ടിയുടെ മാതാപിതാക്കള്‍ പൊലീസിലും സ്കൂളിലും പരാതി നല്‍കുകയായിരുന്നു.

പൊലീസ് നടത്തിയ അന്വേഷണത്തില്‍ മാഡിസണ്‍ കുട്ടിയെ ഉച്ചഭക്ഷണ സമയത്ത് ക്ലാസ്മുറിയില്‍വെച്ചും സ്കൂള്‍ സമയത്തിന് ശേഷവും ലൈംഗികമായി ചൂഷണം ചെയ്യാറുണ്ടായിരുന്നതായി കണ്ടെത്തി. ഇത് സംബന്ധിച്ച് ഇരുവരും അയച്ച സന്ദേശങ്ങളും പൊലീസിന് ലഭിച്ചു. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കുട്ടിയും അധ്യാപികയും അവധിക്കാലത്ത് ഒരുമിച്ച് സ്കീയിങിന് പോയപ്പോഴാണ് മൊബൈല്‍ നമ്പര്‍ അധ്യാപിക  കൈക്കലാക്കിയതെന്ന് പൊലീസ് കണ്ടെത്തി. കൂടാതെ അധ്യാപികയുടെ ബാഗില്‍ നിന്നും വിദ്യാര്‍ഥിയുമായി കൈമാറിയ നിരവധി കുറിപ്പുകളും പൊലീസിന് ലഭിച്ചു.

അതേസമയം സംഭവം പുറത്തറിഞ്ഞതോടെ അധ്യാപികയെ ജോലിയില്‍ പ്രവേശിക്കാന്‍ അനുവധിച്ചില്ലെന്ന് സ്കൂള്‍ അധികൃതര്‍ അറിയിച്ചു. സംഭവത്തില്‍ അധ്യാപികയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നെങ്കിലും  25,000 ഡോളറിന്റെ ജാമ്യത്തില്‍ പ്രതിയെ കോടതി വിട്ടയച്ചു. പ്രതിയോട് മെയ് 30ന് വീണ്ടും കോടതിയില്‍ ഹാജരാകാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്.