'ജന്മദിനാശംസകൾ ക്രിസ്റ്റ്യാനോ റൊണാൾഡോ'; 38–ാം പിറന്നാൾ; ആശംസാപ്രവാഹം

തന്റെ 38–ാം ജന്മദിനം ആഘോഷിച്ച് പോർച്ചുഗൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. ലോകമെമ്പാടും നിരവധി ആരാധകരുള്ള താരത്തിന് ആശംസാപ്രവാഹമാണ്. നിലവിൽ അല്‌ നാസറിന് വേണ്ടി ബൂട്ടണിയുന്ന താരം സൗദിയിലാണ് താമസം.

954 മത്സരങ്ങളിൽ നിന്നായി 702 ക്ലബ് ഗോളുകളാണ് റൊണാൾഡോ നേടിയത്. അഞ്ച് യുവേഫ ചാമ്പ്യൻസ് ലീഗ് ബഹുമതികളടക്കം നിരവധി കിരീടങ്ങൾ ചൂടിയ താരമാണ് CR7. ഇംഗ്ലണ്ട്, സ്പെയിൻ, ഇറ്റലി എന്നിവിടങ്ങളിൽ അദ്ദേഹം ലീഗ് കിരീടങ്ങൾ നേടിയിട്ടുണ്ട്

റൊണാൾഡോ അഞ്ച് ബാലൺ ഡി ഓർ ബഹുമതികളും നേടിയ താരം. 

കഴിഞ്ഞ വർഷം ഡിസംബറിൽ റൊണാൾഡോ സൗദി അറേബ്യൻ ക്ലബ് അൽ-നാസറിലേക്ക് ചേർന്നു.  2025 വരെയാണ് കരാർ. മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ടാണ് അൽ നാസറിൽ ചേർന്നത്. നിലവിൽ കുടുംബമൊത്ത് സൗദിയിലാണ് താരം താമസിക്കുന്നത്.