ലോകകപ്പിൽ സെനഗലിന്റെ വിജയത്തിനായി വെടി വഴിപാട്; കപ്പടിക്കുമോ?

ലോകകപ്പിൽ സെനഗലിന്റെ വിജയത്തിനായി യുവാക്കളുടെ വെടി വഴിപാട്. പട്ടാമ്പി ഞാങ്ങാട്ടിരി ശ്രീ മുക്കാരത്തികാവ് അമ്പലത്തിലെ ദേശ വിളക്ക് മഹോത്സവത്തിലാണ് അലി, ഖാജാ എന്നിവര്‍ വെടി വഴിപാട് നടത്തിയത്. ഇത്തവണ സെനഗല്‍ മികച്ച മുന്നേറ്റം നടത്തുമെന്നാണ് ഇരുവരുടെയും പ്രതീക്ഷ. 

അലിയും ഖാജയും വർഷങ്ങളായി സെനഗൽ ഫുട്ബോൾ ടീമിന്റെ ആരാധകരാണ്. ഇത്തവണത്തെ ലോകകപ്പില്‍ ആദ്യകളി പരാജയപ്പെട്ടെങ്കിലും ഖത്തറിനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി സെനഗല്‍ മികച്ച തിരിച്ച് വരവ് നടത്തി. ടീം കൂടുതല്‍ മെച്ചപ്പെട്ട പ്രകടനം നടത്തുമെന്ന് തന്നെയാണ് ഇരുവരുടെയും പ്രതീക്ഷ. വെടിവഴിപാട് താരങ്ങളുടെ കരുത്ത് കൂട്ടും. ഇത്തവണ കപ്പുയര്‍ത്തും. 

സെനഗൽ ക്യാപ്റ്റൻ സാദിയോ മാനയുടെ അഭാവം ടീമിന് ക്ഷീണമാണെന്നും സെമി ഫൈനലിൽ സെനഗലിന്റെ സാനിധ്യം ഉറപ്പാണെന്നും ഇരുവരും ഉറച്ച് വിശ്വസിക്കുന്നു.

Kerala Senegal Fans vedivazhipad