നാല് ജില്ലകളില്‍ ഇന്നും നാളെയും ഉഷ്ണതരംഗ മുന്നറിയിപ്പ്; ജാഗ്രത

സംസ്ഥാനത്ത് നാല് ജില്ലകളില്‍ ഇന്നും നാളെയും ഉഷ്ണതരംഗ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. പാലക്കാട്, കോഴിക്കോട്, തൃശൂര്‍, ആലപ്പുഴ ജില്ലകളിലാണ് മുന്നറിയിപ്പ്. പാലക്കാട് താപനില 40 ഡിഗ്രിയും കൊല്ലം, തൃശൂര്‍, കോഴിക്കോട് ജില്ലകളില്‍ 39 ഡിഗ്രിയും ആകും. ആലപ്പുഴ, കോട്ടയം പത്തനംതിട്ട, കണ്ണൂര്‍ ജില്ലകളില്‍ 38 ഡിഗ്രിയിലേക്കും തിരുവനന്തപുരം, എറണാകുളം, മലപ്പുറം, കാസര്‍കോട് ജില്ലകളില്‍ 37 വരെയും ചൂട് ഉയരും.

അതേസമയം പുറം ജോലികള്‍ക്ക് സമയ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. മേയ് ആറുവരെ പ്രഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടും. സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് അവധിക്കാല ക്ലാസുകള്‍ 11 മണി മുതല്‍ മൂന്നുമണി വരെ ഒഴിവാക്കണം. കലാകായികമല്‍സരങ്ങളും പരിപാടികളും ഈ സമയത്ത് പാടില്ല. പൊലീസ്, എസ്പിസി, എന്‍സിസി തുടങ്ങി സേനാവിഭാഗങ്ങളുടെ ഡ്രില്‍ പകല്‍ വേണ്ട.

ജില്ലകളിലെ പ്രവര്‍ത്തനങ്ങള്‍ മന്ത്രിമാര്‍ നേരിട്ട് വിലയിരുത്തും. ജില്ലാ തല യോഗങ്ങള്‍ ചേരും , കലക്ടര്‍മാര്‍ ഏകോപിപ്പിക്കും. മുഖ്യമന്ത്രിയുെട നേതൃത്വത്തിലുളള  യോഗത്തിലാണ് തീരുമാനം. അതേസമയം ഉഷ്ണതരംഗത്തെ തുടര്‍ന്ന് പാലക്കാട് ജില്ലയില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ഈ മാസം. ആറു വരെ നീട്ടി. അതേസമയം നേരത്തെ പ്രഖ്യാപിച്ചിരുന്ന നിയന്ത്രണങ്ങളില്‍ ചില ഇളവുകള്‍ വരുത്തിയിട്ടുണ്ട്. അതേസമയം  മുന്‍കരുതല്‍ ശക്തമാക്കാനും തീരുമാനം. ജില്ലകളിലെ പ്രവര്‍ത്തനങ്ങള്‍ മന്ത്രിമാര്‍ നേരിട്ട് വിലയിരുത്തും ആസ്ബസ്റ്റോസ്, ടിന്‍ ഷീറ്റ് മേല്‍ക്കൂരയുള്ള തൊഴിലിടങ്ങള്‍ പകല്‍ അടച്ചിടണം.

Heatwave: The restrictions in Palakkad district has been extended till six