സൂര്യഘാതമേറ്റ് വീണ്ടും മരണം; പെയിന്റിങിനിടെ കുഴഞ്ഞുവീണ് യുവാവ് മരിച്ചു

സംസ്ഥാനത്ത് വീണ്ടും സൂര്യാഘാതമേറ്റ് മരണം. കോഴിക്കോട് പന്നിയങ്കര സ്വദേശി വിജേഷാണ് മരിച്ചത്. പെയിന്റിങ് ജോലിക്കിടെ കുഴഞ്ഞുവീഴുകയായിരുന്നു. അതേസമയം നാല് ജില്ലകളില്‍ ഇന്നും നാളെയും ഉഷ്ണതരംഗ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. പാലക്കാട്, കോഴിക്കോട്, തൃശൂര്‍, ആലപ്പുഴ ജില്ലകളിലാണ് മുന്നറിയിപ്പ്. പാലക്കാട് താപനില 40 ഡിഗ്രിയും കൊല്ലം, തൃശൂര്‍, കോഴിക്കോട് ജില്ലകളില്‍ 39 ഡിഗ്രിയും ആകും. ആലപ്പുഴ, കോട്ടയം പത്തനംതിട്ട, കണ്ണൂര്‍ ജില്ലകളില്‍ 38 ഡിഗ്രിയിലേക്കും തിരുവനന്തപുരം, എറണാകുളം, മലപ്പുറം, കാസര്‍കോട് ജില്ലകളില്‍ 37 വരെയും ചൂട് ഉയരും.

Sunburn; Man died in Kozhikode