മലപ്പുറത്തെ പ്ലസ് വണ്‍ സീറ്റ് ക്ഷാമം; അധിക സീറ്റുകള്‍ അനുവദിക്കാന്‍ തീരുമാനം

plus one admission 2906
SHARE

മലപ്പുറത്തെ പ്ലസ് വണ്‍ സീറ്റുകളുടെ കുറവ് പരിഹരിക്കാന്‍ അധിക സീറ്റുകള്‍ അനുവദിക്കാന്‍ തീരുമാനം. ഇന്നു ചേര്‍ന്ന മന്ത്രിസഭ യോഗത്തിലാണ് അധികസീറ്റുകള്‍ അനുവദിക്കാന്‍ ധാരണയയാത്. സര്‍ക്കാര്‍ സ്കൂളുകളിലെ ബാച്ചുകളില്‍ 30 ശതമാനവും എയ്ഡഡ് സ്കൂളുകളില്‍ 20 ശതമാനവും അധികസീറ്റ് അനുവദിക്കാനാണ് തീരുമാനം. മലപ്പുറത്തെ പ്ലസ് വണ്‍ സീറ്റുകളുടെ ക്ഷാമം കഴിഞ്ഞ വര്‍ഷങ്ങളില്‍ വലിയ ചര്‍ച്ചയായ സാഹചര്യത്തിലാണ് ഇപ്രാവശ്യം പത്താംക്ലാസ് പരീക്ഷാഫലം വരും മുന്‍പ് അധിക സീറ്റുകള്‍ മലപ്പുറം ജില്ലക്ക് നല്‍കാന്‍ തീരുമാനിച്ചത്. നിലവില്‍ ജില്ലയിലുളള 1065 സര്‍ക്കാര്‍, എയ്ഡഡ് ബാച്ചുകളിലായി 53,250 പ്ലസ് വണ്‍ സീറ്റുകളാണുളളത്. 

Cabinet has been decided to allocate additional seats to solve the shortage of Plus One seats in Malappuram.

MORE IN BREAKING NEWS
SHOW MORE