'ഒളിംപിക്സ് സ്വർണത്തിൽ തൊട്ടു'; നീരജിന്റെ ഓട്ടോഗ്രാഫും വാങ്ങി ആസിഫ്; വിഡിയോ

ആസിഫ് നീരജ് ചോപ്രയ്ക്കൊപ്പം

ഒളിംപിക്സിൽ ഇന്ത്യയ്ക്ക് കിട്ടിയ സ്വർണം തൊട്ടുനോക്കിയ സന്തോഷത്തിലാണ് കായംകുളത്തുകാരൻ ആസിഫ്. ഏഴു വർഷമായി ജപ്പാനിലാണ് ആസിഫ്. അവിചാരിതമായി ഒളിംപിക്സ് വില്ലേജിൽ പോകാൻ അവസരം കിട്ടിയപ്പോഴാണ് രാജ്യത്തിന്റെ അഭിമാനമായ നീരജ് ചോപ്രയെ ആസിഫ് കണ്ടത്.  കയ്യോടെ ഓട്ടോഗ്രാഫും വാങ്ങി കൂടെ നിന്ന് ഫോട്ടോയുമെടുത്ത് മടങ്ങി. വിഡിയോ കാണാം.

സാധാരണ രീതിയിൽ മെഡൽ ചടങ്ങ് അടുത്ത ദിവസമാണ് നടക്കാറുള്ളത്. പക്ഷേ ടോക്കിയോ ഒളിംപിക്സിന്റെ സമാപനചടങ്ങ് കൂടിയായതിനാൽ അന്ന് തന്നെ മെഡലും സമ്മാനിക്കുകയായിരുന്നു.വിക്ടറി സ്റ്റാൻഡിൽ നിന്ന് ഇന്ത്യൻ ദേശീയഗാനം ഉയർന്ന് കേട്ടത് ചില്ലറ സന്തോഷമല്ല മനസിൽ നിറച്ചതെന്ന് ആസിഫ് പറയുന്നു. മെഡൽ ദാന ചടങ്ങും കണ്ടാണ് ആസിഫ് ജോലി സ്ഥലത്തേക്ക് മടങ്ങിയത്. ജപ്പാനിലെ കൺസൾട്ടൻസിയിലാണ് ആസിഫ് ജോലി ചെയ്യുന്നത്.