പിന്തുണ വേണം; ഇനിയും അല്‍ഭുതങ്ങള്‍ പ്രതീക്ഷിക്കാം: ചാള്‍സ് കോര്‍ണിലിയസ്

മെഡല്‍ നേട്ടം ആഘോഷിക്കുമ്പോഴും സര്‍ക്കാരില്‍ നിന്നും പൊതുസമൂഹത്തില്‍ നിന്നും ഹോക്കിക്കു വലിയ പിന്തുണ ആവശ്യപ്പെടുകയാണ് ഒളിംപ്യന്‍മാര്‍ അടക്കമുള്ള മുന്‍കാല താരങ്ങള്‍.  1972 ലെ മ്യൂണിക് ഒളിംപിക്സില്‍ വെങ്കലമെഡല്‍ നേടിയ ടീമിൽ മലയാളിയായ മാനുവൽ ഫെഡറിക്കിനൊപ്പം ഗോള്‍ കീപ്പര്‍ ചാള്‍സ് കോര്‍ണിലിയസ് ഉണ്ടായിരുന്നു. സാമ്പത്തികമടക്കമുള്ള പിന്തുണ ലഭിച്ചാല്‍ നിലവിലെ ടീമില്‍ നിന്ന് ഇനിയും അല്‍ഭുതങ്ങള്‍ പ്രതീക്ഷിക്കാമെന്ന് ചാള്‍സ് കോര്‍ണിലിയസ് മനോരമ ന്യൂസിനോട് പറഞ്ഞു. സമീര്‍ പി.മുഹമ്മദ് തയ്യാറാക്കിയ റിപ്പോര്‍ട്ട്.