ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനൽ: ആദ്യദിനം മഴയിൽ മുങ്ങി

ഇന്ത്യ–ന്യൂസീലന്‍ഡ് പ്രഥമ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലിന്റെ ആദ്യദിനം മഴകാരണം ഉപേക്ഷിച്ചു. കനത്ത മഴയെത്തുടര്‍ന്ന് ടോസ് ഇടാന്‍ പോലുമായില്ല. ഐസിസിയുടെ ഒരു പ്രധാന ടൂര്‍ണമെന്റില്‍ ഇരുവരും നേര്‍ക്കുനേര്‍ വരുമ്പോള്‍ ഇതാദ്യമായല്ല മഴ ആധിപത്യം നേടുന്നത്.